പ്രിയ പാസ്റ്റേഴ്‌സും & ലീഡേഴ്‌സ്
നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ നിസ്തുല്യ നാമത്തിൽ വന്ദനം!
2026 സെപ്റ്റംബർ 8 ന് രാവിലെ 9.30 മുതൽ ഉദയംപേരൂരിലെ Jesus Generation ഓഡിറ്റോറിയത്തിൽ ബ്രദർ മോഹൻ സി ലാസർ ശുശ്രൂഷ ചെയ്യുന്ന ‘പാസ്റ്റേഴ്‌സും ലീഡേഴ്‌സും’ കോൺഫറൻസിലേക്ക് നിങ്ങളെ ക്ഷണിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്.
അമ്പത് വർഷത്തിലേറെയായി ബഹുജന സുവിശേഷീകരണം, വിടുതൽ, യുവജന ക്യാമ്പുകൾ, പ്രാർത്ഥനാ സമ്മേളനങ്ങൾ, പ്രസിദ്ധീകരണങ്ങൾ, മാധ്യമ ശുശ്രൂഷ എന്നിവയിലൂടെ ലോകത്തെ സ്വാധീനിച്ച ജീസസ് റിഡീംസ് ശുശ്രൂഷയുടെ സ്ഥാപകനാണ് ബ്രദർ മോഹൻ സി ലാസർ.
തൂത്തുക്കുടിയിലെ നാലുമവാടിയിലെ പ്രാർത്ഥനാ ക്യാമ്പസിൽ എല്ലാ ആഴ്ചയും ആയിരക്കണക്കിന് ആളുകൾ ഉണർവ്വ് പ്രാർത്ഥനക്കായി ഒത്തുകൂടുന്നു.
തെങ്കാശിക്കടുത്തുള്ള 100 ഏക്കറിലധികം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന പ്രാർത്ഥനാ പർവ്വതം, പ്രാർത്ഥനാ പോരാളികൾക്ക് രാഷ്ട്രത്തിനും ലോക രാഷ്ട്രങ്ങൾക്കും വേണ്ടി അവിടെ താമസിച്ചു പ്രാർത്ഥിക്കാനും കഴിയുന്ന ഒരു സ്ഥലമാണ്.
എറണാകുളത്ത് നടക്കുന്ന ഈ സമ്മേളനത്തിലൂടെ പാസ്റ്റേഴ്‌സിനെയും സഭാ നേതാക്കളെയും ശക്തീകരിക്കുന്ന അഭിഷിക്തനെ നമുക്ക് ലഭിച്ചതിൽ സന്തോഷമുണ്ട്.
എല്ലാ പാസ്റ്റർമാരും ലീഡേഴ്‌സ്മാരും പങ്കെടുക്കണമെന്നും, അവരുടെ സഭാ നേതാക്കളെ കോൺഫറൻസിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു, ഇത് നമ്മുടെ സഭയ്ക്കും ശുശ്രൂഷയ്ക്കും ഒരു വലിയ അനുഗ്രഹമായിരിക്കും.
വടക്കൻ കേരളത്തിൽ ഉള്ളവർക്ക് ഒമ്പതാം തീയതി കോഴിക്കോട് വെച്ച് നടത്തപ്പെടുന്നു.
തെക്കൻ കേരളത്തിൽ ഉള്ളവർക്ക് വേണ്ടിയാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്, പരിമിതമായ സീറ്റുകൾ മാത്രം ലഭ്യമായിരിക്കുന്നതിനാലും ഭക്ഷണക്രമീകരണം ഉള്ളതിനാലും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ പ്രവേശനം ഉണ്ടാവുകയുള്ളൂ;Registration FREE- രജിസ്റ്റർ ചെയ്യുവാനുള്ള ലിങ്ക് ഇവിടെ ചേർക്കുന്നു:
https://form.svhrt.com/6a60d3bd7722210ae34e16c8
Coordinators:-
Pr.Abe Oommen,Pr.Kunjumon Joshua,Pr.Jacob Ninan,Pr.Dipu Jacob,Pr.T.T.Jacob,Pr.Biju Thekamala,Pr.Dipu Jacob,Pr.Pradesh Korah
ക്രിസ്തുവിലുള്ള നിങ്ങളുടെ എല്ലാ ശ്രമങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ.
സുവി.അനു ജേക്കബ്,
ലോക്കോ മിനിസ്ട്രീസ്

