യു.എ.ഇയില്‍ തൊഴില്‍ അവസരങ്ങള്‍ കുറയുന്നു; ഞെട്ടിക്കുന്ന കണക്കുകള്‍

യു.എ.ഇയില്‍ തൊഴില്‍ അവസരങ്ങള്‍ കുറയുന്നു; ഞെട്ടിക്കുന്ന കണക്കുകള്‍

Breaking News Middle East

യു.എ.ഇയില്‍ തൊഴില്‍ അവസരങ്ങള്‍ കുറയുന്നു; ഞെട്ടിക്കുന്ന കണക്കുകള്‍

അബുദാബി: മലയാളികളടക്കം നിരവധി പേര്‍ ഏറ്റവും കൂടുതല്‍ തൊഴിലിനായി ആശ്രയിക്കുന്ന രാജ്യങ്ങളില്‍ പ്രധാനമാണ് യു.എ.ഇ. ലക്ഷക്കണക്കിനു ഇന്ത്യാക്കാര്‍ ഉള്ള യു.എ.ഇയില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞുവരുന്നതായി കാണിക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.

2026 ഏപ്രില്‍-മെയ് മാസങ്ങളില്‍ പ്രതിമാസം 10,000 ദിര്‍ഹാം (ഏകദേശം രണ്ടര ലക്ഷം രൂപ) വരെ ലഭിക്കുന്ന ജോലിയിലാണ് ഏറ്റവും കൂടുതല്‍ കുറവ് സംഭവിച്ചിരിക്കുന്നത്.പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് പ്രദാനമായി ചൂണ്ടിക്കാണിക്കുന്ന കാരണങ്ങള്‍.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 26 ശതമാനം ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഗള്‍ഫ് മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്കും നിലവില്‍ ജോലി ചെയ്യുന്നവര്‍ക്കും വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ വിവരം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.