“ഗോഡ് ബ്ളെസ്സ് ദി യു.എസ്.എ” ബൈബിള്‍ വില്‍പ്പനയിലൂടെ ട്രംപ് സമ്പാദിച്ചത് 2 ലക്ഷം ഡോളര്‍
കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ അംഗീകാരത്തോടെ ലീ ഗ്രീന്‍വുഡിന്റെ തുകല്‍ ബൌണ്ടഡ് ഗോഡ് ബ്ളസ്സ് ദി യു.എസ്.എ എന്ന പേരിലുള്ള ബൈബിളിന്റെ വില്പനയിലൂടെ 2 ലക്ഷം ഡോളറിലധികം റോയല്‍റ്റി നോടി.
യു.എസ്. ഗവണ്മെന്റ് എത്തിക്സ് കഴിഞ്ഞയാഴ്ച പുറത്തിറക്കിയ സാമ്പത്തിക വെളിപ്പെടുത്തലുകള്‍ പ്രകാരം ദി ഗ്രീന്‍വുഡ് ബൈബിളില്‍ നിന്ന് 2025-ലെ വരുമാനം 2,08,486 ഡോളറാണെന്ന് ട്രംപ് കണക്കുകള്‍ നല്കി.
2024-മാര്‍ച്ചില്‍ ട്രംപ് ആദ്യമായി പ്രഖ്യാപിക്കുകയും അംഗീകരിക്കുകയും ചെയ്ത ഗ്രീന്‍വുഡിന്റെ ഗോഡ് ബ്ളെസ് ദി യു.എസ്.എ ബൈബിളിന്രെ യഥാര്‍ത്ഥ വില 59.99 ഡോളറാണ്. അതില്‍ കിംഗ് ജെയിംസ് പതിപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൂടാതെ യു.എസ്. ഭരണഘടന അവകാശ ബില്‍ സ്വാതന്ത്ര്യ പ്രഖ്യാപനം, വിശ്വസ്തതയുടെ പ്രതിജ്ഞ എന്നിവ അടങ്ങിയിരിക്കുന്നു.
ട്രംപിന്റെ പ്രസിഡന്റ് പരിപാടികളില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിട്ടുള്ള ഗ്രീന്‍വുഡിന്റെ പ്രശസ്തമായ ഗാനമായ ഗോഡ് ബ്ളെസ്സ് ദി യു.എസ്എയുടെ കൈയെഴുത്തു കോറസും ബൈബിളിലുണ്ട്.
ട്രംപിന്റെ ബൈബിള്‍ പ്രസിദ്ധീകരണത്തില്‍ യു.എസിലെ ക്രൈസ്തവ നേതാക്കളും പണ്ഡിതരും അനുകൂലിച്ചും വിമര്‍ശിച്ചും രംഗത്തുവന്നിരുന്നു.

