'ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്' തീയറ്ററുകളില്‍ വീണ്ടും പ്രദര്‍ശിപ്പിക്കുന്നു

‘ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്’ തീയറ്ററുകളില്‍ വീണ്ടും പ്രദര്‍ശിപ്പിക്കുന്നു

Breaking News Top News

‘ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്’ തീയറ്ററുകളില്‍ വീണ്ടും പ്രദര്‍ശിപ്പിക്കുന്നു

യേശുവിന്റെ കുരിശു മരണത്തിനു മുമ്പുള്ള 12 മണിക്കൂര്‍ സംഭവങ്ങള്‍ വിവരിക്കുന്ന വിഖ്യാതമായ ബോക്സ് ഓഫീസ് ചലച്ചിത്രം ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ് വീണ്ടും വെള്ളിത്തിരയില്‍.

2004-ല്‍ സംവിധായകന്‍ മെല്‍ ഗിബ്സണ്‍ ഒരുക്കിയ ഈ ബൈബിള്‍ ഇതിഹാസ ചലച്ചിത്രം ഒട്ടേറെ പേര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ട്.

സെപ്റ്റംബര്‍ 10 മുതല്‍ 17 വരെ യു.എസിലുടനീളമുള്ള തീയറ്ററുകളില്‍ ചിത്രം വീണ്ടും പ്രദര്‍ശിപ്പിക്കുമെന്ന് ഫാത്തം എന്റര്‍ടെയിന്റ്മെന്റ് ലയണ്‍സ് ഗേറ്റും ബുധനാഴ്ച പ്രഖ്യാപിച്ചു.

ഓസ്കാര്‍ നോമിനേഷന്‍ ലഭിച്ച ഈ ചലച്ചിത്രം ഡോള്‍ബി അറ്റ്മോസ് ശബ്ദത്തോടെ 4 കെ നിലവാരത്തില്‍ പുതുതായി പുനര്‍ നിര്‍മ്മിച്ചു.

ദി പാഷന്‍ ഓഫ് ക്രൈസ്റ്റിന്റെ രണ്ടാം ഭാഗമായ ദി റിസറക്ഷന്‍ ഓഫ് ദി ക്രൈസ്റ്റ് പാര്‍ട്ട് വണ്‍ എന്ന ചിത്രത്തിന്റെ പ്രീമിയറിന് മുന്നോടിയായാണ് പ്രദര്‍ശനം.

ദി റിസറക്ഷന്‍ ഓഫ് ദി ക്രൈസ്റ്റ് 2027 മെയ് 6-ന് പൂര്‍ത്തിയാകും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.