പശ്ചിമ ബംഗാളില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു

പശ്ചിമ ബംഗാളില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു

Breaking News India

പശ്ചിമ ബംഗാളില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു

പശ്ചിമ ബംഗാളില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്.

ജൂലൈ 5-ന് ഞായറാഴ്ച സൌത്ത് പര്‍ഗാനാസിലെ സുഭാഷ് ഗ്രാമത്തില്‍ നിര്‍മ്മാണത്തിലിരുന്ന ഒരു ആരാധാനാലയത്തിലേക്ക് ഒരു സംഘം ആളുകള്‍ ഇരച്ചു കയറി ജനാലകള്‍ തകര്‍ക്കുകയും ശുശ്രൂഷാ വേദിക്കും സംഗീത ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ വരുത്തുകയും മേല്‍ക്കൂരയില്‍ സ്ഥാപിച്ച കുരിശ് വലിച്ചെറിയുകയും ചെയ്തു.

ജയ് ശ്രീറാം തുടങ്ങിയ ഹിന്ദു മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തു. ആ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിരവധി ആക്രമണങ്ങളുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.

ഫരീദ്പൂരിലെ പൂര്‍ബ ബാര്‍ദനില്‍ ഞായറാഴ്ച രാവിലെ പത്ത് മണിക്ക് ഗ്രേസ് ചര്‍ച്ച് ആക്രമിക്കപ്പെട്ടു.

സഭ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നാരോപിച്ചായിരുന്നു സംഘടിത ആക്രമണമെന്ന് പാസ്റ്റര്‍ സുര്‍ജിത് ഘോഷ് മാറ്റേഴ്സ് ഇന്ത്യയോട് പറഞ്ഞു. ചര്‍ച്ച് സ്കൂളിലെ കുട്ടികളുടെ മാതാപിതാക്കളും വളരെയധികം ഉല്‍ക്കണ്ഠാകുലരാണെന്നും ബംഗാള്‍ ക്രിസ്ത്യന്‍ കൌണ്‍സില്‍ പോലീസിനെ വിവരം അറിയിച്ചു.

കത്വ പോലീസ് ഓഫീസര്‍ ജ്യോതിര്‍മയ് റോയിയുടെ നേതൃത്വത്തിലുള്ള ഒരു സേന ആക്രമണത്തിനുശേഷം പാസ്റ്ററെയും മറ്റു വിശ്വാസികളെയും സുരക്ഷിത സ്ഥാനത്തേക്കു കൊണ്ടുപോയി.

വെങ്കുരയില്‍ പാസ്റ്റര്‍ രാജീബ് ജോസിന്റെ നേതൃത്വത്തില്‍ നടന്ന ഒരു പ്രാര്‍ത്ഥനാ യോഗം ഒരു സംഘം ആളുകള്‍ തടസ്സപ്പെടുത്തി ബൈബിള്‍ പിടിച്ചെടുത്തു.

സോനാര്‍പൂരിലെ സുവാസ് ഗ്രാമിലുള്ള മിസോ സിനഡ് പള്ളിയിലും ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

അവിടെ തുടര്‍പ്രാര്‍ത്ഥനകളും ആരാധനയും നടത്തരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.