യെരുലേമിലെ സ്ഥിരം യു.എസ്. എംബസി സ്ഥലത്തിനായുള്ള കരാര്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു

യെരുലേമിലെ സ്ഥിരം യു.എസ്. എംബസി സ്ഥലത്തിനായുള്ള കരാര്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു

Asia Breaking News USA

യെരുലേമിലെ സ്ഥിരം യു.എസ്. എംബസി സ്ഥലത്തിനായുള്ള കരാര്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചു

യെരുശലേം: യെരുലേമില്‍ സ്ഥിരമായ യു.എസ്. എംബസി കോമ്പൌണ്ടിനായി ഭൂമി അനുവദിക്കുന്നതിനുള്ള പാട്ടക്കരാര്‍ യു.എസ്. അംബാസിഡര്‍ മൈക്ക് ഹക്കാബിയും യിസ്രായേല്‍ വിദേശകാര്യ മന്ത്രി ഗിഡിയന്‍സ് സാറും കഴിഞ്ഞ ദിവസം ഒപ്പുവച്ചു.

യു.എസ്.-യിസ്രായേല്‍ ബന്ധത്തിന് മറ്റൊരു ചരിത്ര ദിനമാണിതെന്ന് ഹക്കാബി ഒപ്പുവയ്ക്കല്‍ ചടങ്ങില്‍ പറഞ്ഞു.

അമേരിക്കയുടെ 250-മത്തെ വര്‍ഷത്തിന്റെ തലേന്ന് യിസ്രായേലിന്റെ നിത്യ തലസ്ഥാനമായ യെരുശലേമില്‍ നമ്മുടെ സാന്നിദ്ധ്യം ആഴത്തിലാക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നതാണ് ഈ സ്ഥലം ഏറ്റെടുക്കല്‍ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

2017-ല്‍ യെരുശലേമിന് യു.എസ്. അംഗീകാരം നല്‍കിയതും തുടര്‍ന്നുള്ള എംബസി സ്ഥലം മാറ്റവും ചരിത്രപരമായ നീതിയുടെ പ്രവര്‍ത്തിയുമാണെന്ന് സാര്‍ പ്രശംസിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.