തെക്കന്‍ ലെബനനിലെ ചില ക്രിസ്ത്യന്‍ ഗ്രാമങ്ങള്‍ യിസ്രായേലിനോട് ചേരാന്‍ താല്‍പ്പര്യപ്പെട്ടതായി നെതന്യാഹു
തെക്കന്‍ ലെബനനിലെ ചില ഗ്രാമങ്ങള്‍ ഹിസ്ബുള്ളയില്‍നിന്ന് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ യിസായേലുമായി കൂടിച്ചേരാന്‍ പോലും ശ്രമിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഞായറാഴ്ച ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
തെക്കന്‍ ലെബനനിലെ ക്രിസ്ത്യന്‍ സമൂഹങ്ങളെ യിസ്രായേല്‍ ഹിസ്ബുള്ള മതഭ്രാന്തരില്‍നിന്ന് സംരക്ഷിക്കുന്നുണ്ടെന്നും നെതന്യാഹു പറഞ്ഞു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ നെതന്യാഹു വെളിപ്പെടുത്തിയിട്ടില്ല.
ലെബനനിലെ ക്രിസ്ത്യാനികള്‍ മാത്രമല്ല ഞങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ടത്. ഡ്രൂസും, മുസ്ളീങ്ങളും, സുന്നി മുസ്ളീങ്ങളും നിരവധി ഷിയ മുസ്ളീങ്ങളും ഞങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ടു. അവര്‍ ലെബനനെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നു.
ഷിയ ഭൂരിപക്ഷമുള്ള തെക്കന്‍ ലെബനനിലെ ക്രിസ്ത്യന്‍ ഗ്രാമങ്ങള്‍ പലപ്പോഴും ഐഡിഎഫും ഹിസ്ബുള്ളയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കിടയില്‍ അകപ്പെടുന്ന അവസ്ഥയിലാണ്.
എന്നാല്‍ നെതന്യാഹുവിന്റെ ഈ അവകാശവാദങ്ങള്‍ ക്രൈസ്തവ നേതാക്കള്‍ നിഷേധിക്കുന്നുണ്ട്.

