40 വര്‍ഷത്തെ ദാമ്പത്യ ജീവിതം: ഭാര്യ വിവാഹമോചനം നേടിയതിനാല്‍ ബാപ്റ്റിസ്റ്റ് പാസ്റ്റര്‍ സ്ഥാനം ഒഴിഞ്ഞു

40 വര്‍ഷത്തെ ദാമ്പത്യ ജീവിതം: ഭാര്യ വിവാഹമോചനം നേടിയതിനാല്‍ ബാപ്റ്റിസ്റ്റ് പാസ്റ്റര്‍ സ്ഥാനം ഒഴിഞ്ഞു

Breaking News USA

40 വര്‍ഷത്തെ ദാമ്പത്യ ജീവിതം: ഭാര്യ വിവാഹമോചനം നേടിയതിനാല്‍ ബാപ്റ്റിസ്റ്റ് പാസ്റ്റര്‍ സ്ഥാനം ഒഴിഞ്ഞു

യു.എസിലെ അര്‍ക്കന്‍സാസിലെ ലിറ്റില്‍ റോക്കിലുള്ള ഗെയര്‍ സ്പ്രിംഗ്സ് ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ ലീഡ് പാസ്റ്ററായ ഡേവിഡ് ഹ്യൂഗി 40 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം കഴിഞ്ഞ മാസം ഭാര്യ ലൂയാന്‍ വിവാഹമോചനം നേടിയതിനെത്തുടര്‍ന്ന് സ്ഥാനമൊഴിയുന്നു.

ജൂണ്‍ 19-ന് അര്‍ക്കന്‍സാസിലെ സലൈന്‍ കൌണ്ടിയിലെ സര്‍ക്യൂട്ട് കോടതിയില്‍ ഫയല്‍ ചെയ്ത വിവാഹ മോചന ഉത്തരവില്‍ മൂന്നു മുതിര്‍ന്ന മക്കളും ഒന്നിലധികം കൊച്ചുമക്കളുമുള്ള ദമ്പതികള്‍ 2025 ജനുവരി മുതല്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്ന് പറയപ്പെടുന്നു. 1986 ഓഗസ്റ്റ് 10-നായിരുന്നു ഇവരുടെ വിവാഹം.

കോടതി രേഖകള്‍ പ്രകാരം ഫെബ്രുവരിയില്‍ ലുയാന്‍ ഹ്യൂഗി വിവാഹ മോചനത്തിനു അപേക്ഷ നല്‍കി.

ജൂണ്‍ 16-ന് വിവാഹമോചനത്തിനും മറ്റും അപേക്ഷയില്‍ പൊതുവായ അപമാനങ്ങള്‍ കാരണം ഭര്‍ത്താവിനെ വിവാഹമോചനം ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നു പറഞ്ഞു.

എന്റെ ഭര്‍ത്താവ് എന്നെ അപമാനിക്കുകയും വാക്കുകളിലൂടെ ഭീഷണിപ്പെടുത്തുകയും എന്റെ സ്വഭാവത്തെക്കുറിച്ച് അപകീര്‍ത്തികരമായി സംസാരിക്കുകയും ചെയ്യുമായിരുന്നു എന്ന് ലുയാന്‍ വാദിച്ചു.

തന്റെ ഔദ്യോഗിക പ്രതികരണത്തിനു പാസ്റ്റര്‍ ഹ്യൂഗി ഭാര്യയുടെ ആരോപണങ്ങള്‍ നിഷേധിച്ചു.

സാധാരണ ദാമ്പത്യ ജീവിതത്തിലെ ചില അഭിപ്രായ വ്യത്യാസങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും അതില്‍ കവിഞ്ഞ് ഒന്നുമില്ലെന്നും അദ്ദേഹം വാദിച്ചു.

തങ്ങളുടെ ആഡംബര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ വിഭജനം നടത്തി.

സഭ തന്നോട് രാജി വയ്ക്കണമെന്നോ തുടരണമെന്നോ നിര്‍ദ്ദേശിച്ചിട്ടില്ലെന്നും തന്റെ ശുശ്രൂഷയ്ക്ക് യോജിച്ചതല്ലെന്നും കണ്ടാണ് സ്ഥാനം ഒഴിയുന്നതെന്നും ഫ്യൂഗി പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.