ചുവന്ന പശുക്കുട്ടിയുടെ ജനനത്തിനുശേഷം യിസ്രായേലില്‍ മൂന്നാം ദൈവാലയ നിര്‍മ്മാണത്തിനുള്ള ആഹ്വാനം ശക്തമാക്കുന്നു
യെരുശലേം: യിസ്രായേലിലെ ഗലീലിയ മേഖലയില്‍ ജനിച്ച ഒരു പുതിയ ചുവന്ന പശുക്കിടാവ് യിസ്രായേലിലെ യഹൂദ ജനത്തെ വലിയ ആവേശത്തിലാക്കിയിരിക്കുകയാണ്.
യെരുലേമിലെ മൂന്നാം ദൈവാലയ നിര്‍മ്മാണത്തിനു യഹൂദ ജനതയെ സജ്ജമാക്കുന്നതിനുള്ള വിശാലമായ ദേശീയ പ്രസ്ഥാനത്തിനായുള്ള ആഹ്വാനങ്ങള്‍ ദൈവാലയ കേന്ദ്രീകൃത റബ്ബികള്‍, അദ്ധ്യാപകര്‍, പ്രവര്‍ത്തകര്‍ എന്നിവര്‍ക്കിടയില്‍ വീണ്ടും ഉണര്‍വ്വുണ്ടാക്കിയിരിക്കുകയാണ്.
ഇറക്കുമതി ചെയ്ത അമേരിക്കന്‍ ബീജം ഉപയോഗിച്ച് തിര്ഞെടുത്ത ഒരു പശുവില്‍ ജനിച്ച പശുക്കിടാവിനെ നാഷണല്‍ റെഡ് ഹെയ്ഫര്‍ ഇന്‍സ്റ്റിറ്റിറ്റ്യൂട്ടുമായും മക്ഡാഷ് വിദ്യാഭ്യാസ കേന്ദ്രവുമായും ബന്ധപ്പെട്ട വ്യക്തികള്‍ പ്രഖ്യാപിച്ചു.
ദൈവാലയ ശുശ്രൂഷയില്‍ ആചാരമായ വിശുദ്ധിയുടെ ബൈബിള്‍ നിയമങ്ങള്‍ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ആരോ എന്ന എബ്രായ ആശയത്തില്‍ പശുക്കിടാവിന് തമിമ എന്നു പേരിട്ടിരിക്കുകയാണ്.
ഇപ്പോള്‍ യിസ്രായേലില്‍ ദൈവാലയ പുനര്‍ നിര്‍മ്മാണത്തിനുള്ള ആവശ്യം ശക്തമായിരിക്കുകയാണ്.
യിസ്രായേലിലെ ഒന്നര ലക്ഷം പുരുഷന്മാര്‍ ഇതിനകം ദൈവാലയ സേവനവുമായി ബന്ധപ്പെട്ട പരിശീലനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംഖ്യാ പുസ്തകം 19-ലെ വിവരണ പ്രകാരം പശുക്കിടാവ് പിറന്നത് യഹൂദന്മാര്‍ക്ക് മാത്രമല്ല ഓരോ ക്രിസ്ത്യാനികളും പ്രാര്‍ത്ഥിക്കുക, ജാഗ്രതയോടെ പ്രവര്‍ത്തിക്കുക, ആത്മാക്കളെ നേടാനുള്ള ആത്മ ഭാരം നഷ്ടപ്പെടുത്താതിരിക്കുക എന്നീ കാര്യങ്ങളില്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഇത്.
യഹൂദ യെരുശലേം ദൈവാലയ നിര്‍മ്മതിക്കു മുമ്പ് മഹാ സംഭവങ്ങള്‍ക്ക് ലോകം സാക്ഷ്യം വഹിക്കും.
ആദ്യം നടക്കുന്നത് കര്‍ത്താവിന്റെ രണ്ടാം മടങ്ങിവരവാണ്. അതിനായി ദൈവജനം ഉണര്‍ന്നിരിക്കുക. ആമേന്‍.

