ഭൂകമ്പത്തില്‍നിന്നും പിഞ്ചോമനയെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ബലി നല്‍കി അമ്മ

ഭൂകമ്പത്തില്‍നിന്നും പിഞ്ചോമനയെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ബലി നല്‍കി അമ്മ

Breaking News Top News

ഭൂകമ്പത്തില്‍നിന്നും പിഞ്ചോമനയെ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ബലി നല്‍കി അമ്മ

കാരക്കാസ്: വെനസ്വേലയിലുണ്ടായ ഇരട്ട ഭൂകമ്പത്തില്‍നിന്ന് ഒരു വയസുകാരിയായ മകളെ രക്ഷിക്കാന്‍ പ്രതിരോധം ഒരുക്കിയ സ്വന്തം അമ്മയ്ക്ക് ജീവന്‍ നഷ്ടമായി.

വെനസ്വേലന്‍ ഫുട്ബോള്‍ താരമായ ഹെക്ടര്‍ ബെല്ലോയുടെ ഭാര്യ ആന്‍ഡ്രിയ ബെല്ലോയാണ് മകളുടെ ജീവന്‍ രക്ഷിക്കാനായി സ്വയം ബലിയായത്.

ബുധനാഴ്ച നടന്ന ഇരട്ട ഭൂകമ്പത്തിനിടെ വീട് തകര്‍ന്നപ്പോള്‍ ആന്‍ഡ്രിയ സ്വന്തം ശരീരംകൊണ്ട് മകള്‍ അലാറയെ മറച്ചു പിടിച്ച് സംരക്ഷിക്കുകയായിരുന്നു.

മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ രക്ഷാപ്രവര്‍ത്തകര്‍ ആന്‍ഡ്രിയായുടെ മൃതദേഹം കണ്ടെത്തിയെങ്കിലും അമ്മയുടെ ശരീരത്തില്‍ സംരക്ഷിക്കപ്പെട്ടനിലയില്‍ അലാറ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.

ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു. കുഞ്ഞിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.