കോംഗോയില്‍ തീവ്രവാദികള്‍ 14 ക്രൈസ്തവരെ കഴുത്തറത്തു
വടക്കു കിഴക്കന്‍ കോംഗോയില്‍ ഐഎസ് തീവ്രവാദികള്‍ 14 ക്രൈസ്തവരെ കഴുത്തറത്തു കൊലപ്പെടുത്തി.
ഹൌട്ട് ഉലേ പ്രവശ്യയിലെ മുങ്ബെരെ ഗ്രാമത്തില്‍ രണ്ട് വ്യത്യസ്ത ദിനങ്ങളിലായി ഇസ്ളാമിക് സ്റ്റേറ്റ് സെന്‍ട്രല്‍ ആഫ്രിക്ക പ്രവിശ്യ (ഐഎസ്സിഎപി) തീവ്രവാദികള്‍ നടത്തിയ രണ്ട് ആക്രമണങ്ങളിലാണ് ക്രിസ്ത്യാനികള്‍ക്ക് ജീവന്‍ നഷ്ടമായത്.
ജൂണ്‍ 24-ന് എട്ട് വിശ്വാസികളെ നിഷ്ഠൂരമായി കഴുത്തറത്തു. ജൂണ്‍ 3-ന് 6 വിശ്വാസികളെ കൊലപ്പെടുത്തിയിരുന്നു. ഹൌട്ട് ഉലേയില്‍ തീവ്രവാദികള്‍ ലക്ഷ്യമിടുന്നത് ഇതാദ്യമാണെന്ന് തോന്നുന്നു.
ഹൌട്ട് ഉലേയിലേക്കുള്ള തീവ്രവാദികളുടെ ചുവടു മാറ്റത്തിനു പിന്നില്‍ തീവ്രവാദി ഗ്രൂപ്പിന്റെ തെക്കന്‍ ശക്തി കേന്ദ്രത്തിലെ ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്നാണ് സുരക്ഷാ വിദഗ്ധര്‍ പറയുന്നത്.
മറ്റൊന്ന് എബോള ബാധിത പ്രദേശങ്ങളായ ഇറ്റൂരി, നോര്‍ത്ത് കിവു എന്നിവിടങ്ങളില്‍നിന്നും മാറിത്താമസിക്കാനുള്ള ഐഎസ്സിഎപി തീവ്രവാദികളുടെ ശ്രമമായിരിക്കാമെന്നും നിരീക്ഷകര്‍ പറയുന്നു.
ജൂണ്‍ ആരംഭത്തില്‍ ഹൌട്ട് ഉലേയിലെ മറ്റിടങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ തീവ്രവാദികള്‍ ക്രിസ്ത്യാനികളുടെ 80 വീടുകള്‍ അഗ്നിക്കിരയാക്കി.
ജൂണ്‍ 11-നും 13-നും വടക്കന്‍ കിവുവിലെ ബെനി ടെറിട്ടറിയില്‍ നടന്ന ആക്രമണങ്ങളില്‍ 11 ക്രിസ്ത്യാനികള്‍ വെടിയേറ്റു മരിച്ചു.
ജൂണ്‍ 20-ന് ഇറ്റൂരിയിലെ മായാന്‍ ഗോസില്‍ ഒരു വിശ്വാസിയെ കഴുത്തറത്തു.

