ഭൂകമ്പങ്ങള്‍ മുന്‍കൂട്ടി അറിയുന്ന സംവിധാനം സ്മാര്‍ട്ട് ഫോണുകളിലുമുണ്ട്
ഭൂകമ്പം വരാന്‍ പോകുന്ന വിവരം ഗൂഗിളിന് മുന്‍കൂട്ടി അറിയാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
അതിനുള്ള തെളിവാണ് നിങ്ങളുടെ സ്മാര്‍ട്ട് ഫോണീലുള്ളതെന്നും പക്ഷെ ഭൂരിപക്ഷം പേരും ഈ സംവിധാനത്തെക്കുറിച്ച് അജ്ഞരുമാണെന്നതാണ് വസ്തുത.
എല്ലാ സ്മാര്‍ട്ട് ഫോണുകളിലും വൈബ്രേഷനുകള്‍ കണ്ടെത്താനും അളക്കുവാനുമുള്ള കഴിവുണ്ട്.
ഒരു ഭൂകമ്പത്തിനു തുല്യമായ വൈബ്രേഷനുകള്‍ നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ കണ്ടെത്തിയാല്‍ അത് ഉടന്‍തന്നെ ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് എര്‍ത്ത് ക്വാക്ക് അലര്‍ട്ട് സിസ്റ്റത്തിലേക്ക് സിഗ്നലുകള്‍ കൈമാറും.
ശേഷം ഇത് എവിടെയാണ് സംഭവിക്കുന്നതെന്ന് കൃത്യമായി കണ്ടെത്തുകയും ചെയ്യും.
ഗൂഗിളിന്റെ സെര്‍വറുകള്‍ മറ്റ് ഫോണുകളില്‍നിന്നുള്ള വിവരങ്ങള്‍ കൂടി സംയോജിപ്പിച്ച് ഭൂകമ്പം ഉണ്ടാകുന്നുവോ എന്ന് കണ്ടെത്തും.
ശരിയാണെന്ന് തോന്നിയാല്‍ ഉടന്‍തന്നെ ഫോണിലേക്ക് മുന്നറിയിപ്പ് സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്യും.
ഭൂകമ്പത്തിനു മുമ്പുള്ള പ്രാഥമിക തരംഗങ്ങള്‍ വളരെ വേഗതയുള്ളവയാണ്. സെക്കന്റില്‍ ഏകദേശം 6 കിലോമീറ്റര്‍ വേഗതയില്‍ ഇതിനു സഞ്ചരിക്കുവാനാകും.
ഈ തരംഗം ഫോണ്‍ അതിവേഗത്തില്‍ തിരിച്ചറിയുകയും സിഗ്നല്‍ പ്രകാശ വേഗത്തില്‍ ഗൂഗിളിനു കൈമാറുകയും ചെയ്യുന്നു.
2023-മുതല്‍ ഈ സംവിധാനം സജീവമാണ്. എന്നാല്‍ ഇത്തരം അലര്‍ട്ടുകള്‍ ലഭിക്കണമെങ്കില്‍ ഫോണില്‍ ഡാറ്റാ കണക്ടിവിറ്റി ഉണ്ടായിരിക്കണം.

