ഏറ്റവും ഉച്ചത്തില്‍ അലറി ഗിന്നസ് ലോക റെക്കോര്‍ഡ്സ് സ്വന്തമാക്കി 58-കാരന്‍

ഏറ്റവും ഉച്ചത്തില്‍ അലറി ഗിന്നസ് ലോക റെക്കോര്‍ഡ്സ് സ്വന്തമാക്കി 58-കാരന്‍

Asia Breaking News Top News

ഏറ്റവും ഉച്ചത്തില്‍ അലറി ഗിന്നസ് ലോക റെക്കോര്‍ഡ്സ് സ്വന്തമാക്കി 58-കാരന്‍

ലോകത്തില്‍ ഏറ്റവും ഉച്ചത്തില്‍ അലറുന്ന മനുഷ്യനെന്ന ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തമാക്കി ഓസ്ട്രേലിയക്കാരന്‍. 122.4 ഡെസിബല്‍ ശബ്ദത്തില്‍ “നന”എന്ന് അലറി വിളിച്ചാണ് 58കാരനായ ജോസഫ് മക്ഗ്രെയ്ന്‍ ബോട്ടപ് ഈ ചരിത്ര നേട്ടം കൈവരിച്ചത്.

ഒരു എയര്‍ കണ്ടീഷണര്‍ ക്ളീനറായ ജോസഫ് 1994 മുതല്‍ നിലനിന്നിരുന്ന റെക്കോര്‍ഡാണ് മറി കടന്നത്.

വടക്കന്‍ അയര്‍ലണ്ടിലെ അദ്ധ്യാപിക അനീലിസ ഫ്ളെനഗര്‍ ക്വയറ്റ് 121.7 ഡെസിബല്‍ ശബ്ദത്തില്‍ വിളിച്ചായിരുന്നു മുന്‍ ലോക റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നത്.

ജോസഫിന്റെ ശബ്ദത്തിന്‍രെ തീവ്രത ഒരു ചെയിന്‍സോയുടെ പ്രവര്‍ത്തന ശബ്ദത്തിനും, ടേക്ക് ഓഫ് ചെയ്യുന്ന ജറ്റ് വിമാനത്തിന്റെ ശബ്ദത്തിനും, തൊട്ടടുത്തുകൂടി സൈറന്‍ മുഴക്കി പോകുന്ന ആംബുലന്‍സിന്റെ ശബ്ദത്തിനും സമാനമാണെന്നാണ് വിലയിരുത്തല്‍.

ഈ നേട്ടത്തിനായി പ്രത്യേക പരിശീലനം നടത്താന്‍ കഴിയില്ലെന്നാണ് ജോസഫ് പറയുന്നത്.

ഏഴ് ശ്രമങ്ങള്‍ക്കൊടുവിലാണ് റെക്കോര്‍ഡ് പ്രകടനം വിജയകരമായി പൂര്‍ത്തിയാക്കിയത്.

അതി ശക്തമായ ശബ്ദത്തില്‍ അലറി വിളിച്ചതിനാല്‍ ദിവസങ്ങളോളം തന്റെ ശബ്ദം നഷ്ടപ്പെട്ടതുപോലെ തോന്നിയെന്നു ജോസഫ് പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.