പാസ്റ്റർ വി കെ ഉണ്ണി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
റാന്നി : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് തിരുവനന്തപുരം ആറ്റിങ്ങൽ സെന്ററിൽ മുളയറ സഭാ ശുശ്രൂഷകൻ, ദൈവസഭ റാന്നി ചെല്ലയ്ക്കാട് സഭയിലെ അംഗം വാഴവിള തെക്കെതിൽ കർത്തൃദാസൻ പാസ്റ്റർ വി കെ ഉണ്ണി (62 വയസ്സ്) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാര ശുശ്രൂഷ ജൂൺ 27 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് റാന്നി ചെല്ലയ്ക്കാട് ദൈവസഭയുടെ നേതൃത്വത്തിൽ സഭാ ഓഡിറ്റോറിയത്തിൽ ആരംഭിച്ച് ഉച്ചക്ക് 2 മണിക്ക് സഭയുടെ ചെല്ലയ്ക്കാട് സെമിത്തേരിയിൽ വച്ച് നടത്തി.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

