ഛത്തീസ്ഗഢിലെ 180 ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് കുടിവെള്ളവും ഉപജീവന മാര്‍ഗ്ഗങ്ങളും നിഷേധിക്കപ്പെട്ടു
ഛത്തീസ്ഗഢിലെ കാങ്കര്‍ ജില്ലയിലെ 32 ഗ്രാമങ്ങളിലെ 180-ലധികം ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് കഴിഞ്ഞ മൂന്നാഴ്ചയായി പൊതുജലസ്രോതസ്സുകളില്‍ പ്രവേശനം നിഷേധിക്കപ്പെടുകയും അവരുടെ ക്രിസ്തീയ വിശ്വാസം ഉപേക്ഷിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഉപജീവന മാര്‍ഗ്ഗങ്ങള്‍ നിഷേധിക്കപ്പെടുകയും ചെയ്തതായി ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കാങ്കര്‍ ജില്ലയില്‍ വിശാലമായ ഇലപൊഴിയും വനങ്ങളാല്‍ സമ്പന്നമാണ്. ഇവിടത്തെ അധിവാസ സമൂഹങ്ങളുടെ പ്രാഥമിക ഉപജീവനമാര്‍ഗ്ഗമായ കൃഷിയും തടിയല്ലാത്ത വന ഉല്‍പ്പന്നങ്ങളുടെ ശേഖരണവുമാണ്.
വന വിഭവങ്ങള്‍ ഉപയോഗിച്ച് മിച്ചം വരുന്നവ ഹാത്ത് ബാസാറുകള്‍ എന്നറിയപ്പെടുന്ന പ്രാദേശിക വിപണികളില്‍ വില്‍ക്കുകയാണ് പതിവ്.
ടെന്‍ഡു ഇലകള്‍, ഭക്ഷണത്തിനായി ഉപയോഗിക്കുന്ന മഹുവ പൂക്കളും വിത്തുകളും, എണ്ണ വേര്‍തിരിച്ചെടുക്കല്‍, നെല്ലിക്ക, പുളി, തേന്‍, മുള മുതലായ പ്രധാന ഉല്‍പ്പന്നങ്ങള്‍, കുടിവെള്ളത്തോടൊപ്പം ഇത്തരം വനവിഭവങ്ങളും നിഷേധിക്കപ്പെടുകയാണ്.
ഏകദേശം 26 കുടുംബങ്ങള്‍ക്ക് ഹാന്‍ഡ് പമ്പുകള്‍, ടാപ്പുകള്‍, കുളങ്ങള്‍ നദികള്‍ തുടങ്ങിയ ജലശ്രോതസ്സുകളിലൂടെയുള്ള പ്രവേശനം തടയപ്പെടുന്നു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമ പ്രകാരം ഏകദേശം 41 കുടുംബങ്ങള്‍ക്ക് തൊഴിലവസരങ്ങളും നിഷേധിക്കപ്പെട്ടതായി വിവരങ്ങളുണ്ട്.

