ബംഗ്ളാദേശിലെ ക്രിസ്ത്യാനികള്‍ ഭയത്തില്‍ തുടരുന്നു
ബംഗ്ളാദേശില്‍ ഭരണമാറ്റം വന്നിട്ടും ക്രൈസ്തവ പീഢനങ്ങള്‍ക്ക് യാതൊരു മാറ്റവുമില്ല. 15 വര്‍ഷത്തെ ഷെയ്ഖ് ഹസീനയുടെ ഭരണകൂടം തിരഞ്ഞെടുപ്പില്‍ തോറ്റിട്ടും ഇവരുടെ പാര്‍ട്ടിയായ ജമാഅത്തെ ഇസ്ളാമിയുടെ ശക്തികേന്ദ്രങ്ങളില്‍ ന്യൂനപക്ഷമായ ക്രിസ്ത്യാനികളും വേട്ടയാടപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ബംഗ്ളാദേശ് നാഷണല്‍ പാര്‍ട്ടിയായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. തിരഞ്ഞെടുപ്പിനുശേഷം അനേക അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മാര്‍ച്ചില്‍ ബിഎന്‍പി സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പു നല്‍കണമെന്നാവശ്യപ്പെട്ട് ഹിന്ദു, ക്രിസ്ത്യന്‍ നേതാക്കള്‍ ധാക്കയില്‍ ഒരു പ്രതിഷേധ പ്രകടനം നടത്തി.
ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് ക്രിസ്തുവിനെ സ്വീകരിച്ചവരാണ് ഏറ്റവും കൂടുതല്‍ വിവേചനവും പീഢനങ്ങളും നേരിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇവര്‍ ഭയത്തിലും ഭീഷണിയിലും കഴിയുന്നു. പ്രാദേശിക ഇസ്ളാമിക നേതാക്കള്‍ ഇവരുടെ താമസസ്ഥലങ്ങളിലെത്തി ആവര്‍ത്തിച്ച് ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കണമെന്ന് നിര്‍ബന്ധിക്കുന്നു.
ഇതേത്തുടര്‍ന്ന് മിക്ക പരിവര്‍ത്തന ക്രൈസ്തവരും പൊതുസ്ഥലങ്ങളിലേക്കുള്ള യാത്രകളും മറ്റും ഒഴിവാക്കുന്നു. സുരക്ഷയ്ക്കായി ഇവര്‍ ഒളിവില്‍ കഴിയേണ്ട അവസ്ഥയിലാണ്.

