കോടിയുടെ ഫ്ളാറ്റ്, താമസിക്കുന്നത് നരകത്തില്‍; ആഡംബര ഫ്ളാറ്റ് മോഹികള്‍ക്ക് മുന്നറിയിപ്പുമായി യുവാവ്

കോടിയുടെ ഫ്ളാറ്റ്, താമസിക്കുന്നത് നരകത്തില്‍; ആഡംബര ഫ്ളാറ്റ് മോഹികള്‍ക്ക് മുന്നറിയിപ്പുമായി യുവാവ്

Breaking News India

കോടിയുടെ ഫ്ളാറ്റ്, താമസിക്കുന്നത് നരകത്തില്‍; ആഡംബര ഫ്ളാറ്റ് മോഹികള്‍ക്ക് മുന്നറിയിപ്പുമായി യുവാവ്

ന്യൂഡെല്‍ഹി: ആഡംബരവും അത്യാധുനിക സൌകര്യങ്ങളും മോഹിച്ച് കോടികള്‍ മുടക്കി നഗരങ്ങളില്‍ വമ്പന്‍ ഫ്ളാറ്റുകള്‍ വാങ്ങുന്നവര്‍ക്ക് മുന്നറിയിപ്പു നല്‍കുകയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഒരു യുവാവ്.

ഡെല്‍ഹിക്കു സമീപമുള്ള നോയിഡയിലെ ഒരു ആഡംബര അപ്പാര്‍ട്ട്മെന്റിലെ താമസക്കാരനായ പുനീത് ജിന്‍ഡില്‍ എന്ന യുവാവാണ് വീഡിയോ ക്ളിപ്പിലൂടെ തന്റെ കോടികള്‍ വിലമതിക്കുന്ന ആഡംബര ഫ്ളാറ്റിലെ നരക തുല്യമായ ജീവിതാനുഭവങ്ങള്‍ തുറന്നു പറഞ്ഞത് രംഗത്തെത്തിയിരിക്കുന്നത്.

നീന്തല്‍ക്കുളം, അത്യാധുനിക ക്ളബ്ബ് ഹൌസ്, സ്പോര്‍ട്ടസ് കോര്‍ട്ടുകള്‍, യോഗ ഏരിയ, സ്പാ തുടങ്ങിയ എല്ലാ പ്രീമിയം സൌകര്യങ്ങളുമുള്ള തന്റെ ഫ്ളാറ്റില്‍ പുറമേ നോക്കിയാല്‍ ഗംഭീരം, പക്ഷെ അകത്തേക്കു കയറി നോക്കുമ്പോള്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്.

നൂറുകണക്കിനു ഫ്ളാറ്റുകളിലെ എയര്‍കണ്ടീഷനുകളില്‍നിന്നു പുറന്തള്ളുന്ന ചൂട് കാറ്റ് കാരണം ബാല്‍ക്കണിയില്‍പോലും നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഉള്ളത്.

ശുദ്ധ വായു കിട്ടാറില്ല. മാത്രമല്ല ബാല്‍ക്കണി പ്രവേശനം ഒരു ചൂളപോലെയാണ് അനുഭവപ്പെടുന്നത്. അപ്പാര്‍ട്ട്മെന്റിന്റെ മോശം ഡിസൈന്‍ കാരണം കിച്ചണിലെ പാചക ഗന്ധം മുഴുവന്‍ വീട്ടിനുള്ളില്‍ തങ്ങി നില്‍ക്കുന്നു. ഇത് നിരന്തരമായ അലര്‍ജിക്കു കാരണമാകുന്നു.

ഡ്രെയിനേജ് സംവിധാനത്തിലെ തകരാറ് കാരണം ബാത്ത്റൂമില്‍നിന്നും വിട്ടുമാറാത്ത ദുര്‍ഗന്ധം. ഒരു ഗ്രാമത്തില്‍ 25,000 രൂപ സമ്പാദിക്കുന്നതും നഗരത്തില്‍ 1 ലക്ഷം രൂപ സമ്പാദിക്കുന്നതും തുല്യമാണ് യുവാവ് പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.