അടിമത്തത്തെ ന്യായീകരിച്ച കത്തോലിക്കാ സഭയുടെ പങ്കിനെ നൂറ്റാണ്ടുകള്‍ക്കുശേഷം പോപ്പ് ക്ഷമ ചോദിച്ചു
വത്തിക്കാന്‍ സിറ്റി: അടിമത്തത്തെ ന്യായീകരിക്കുന്നതിലും അത് നൂറ്റാണ്ടുകളോളം തുറന്നെതിര്‍ക്കാന്‍ വൈമനസ്യം കാട്ടിയതിലും കത്തോലിക്കാ സഭയ്ക്കുണ്ടായ പങ്കിന് മാപ്പ് ചോദിച്ച് പോപ്പ് ലിയോ പതിനാലാമന്‍ സഭയുടെ ചരിത്രത്തിലെ മറക്കാനാവാത്ത മുറിവ് എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.
തിങ്കളാഴ്ച പുറത്തിറക്കിയ തന്റെ ആദ്യ ചാക്രിക ലേഖനത്തിലാണ് പോപ്പ് മാപ്പപേക്ഷ അറിയിച്ചത്. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ അവിശ്വാസികള കീഴടക്കുന്നതിലും അടിമകളാക്കുന്നതിനും പിന്തുണച്ചതിലും മുന്‍ പോപ്പുമാര്‍ വഹിച്ച പങ്കിന് അദ്ദേഹം ക്ഷമ ചോദിച്ചു.
യൂറോപ്യന്‍ ഭരണാധികാരികള്‍ക്ക് ക്രിസ്ത്യാനികളല്ലാത്തവരെ കീഴടക്കാനും അടിമകളാക്കാനും സഭാധ്യക്ഷര്‍ നല്‍കിയ അനുമതിയെക്കുറിച്ച് ഇതുവരെ ആരും പരസ്യമായി മാപ്പ് പറഞ്ഞിരുന്നില്ല.
18-മത്തെ നൂറ്റാണ്ടില്‍ പുറപ്പെടുവിച്ച ചില ഉത്തരവുകളാണ് പിന്നീട് ആഫ്രിക്കയിലും അമേരിക്കിയിലുമുള്ള അധിനിവേശത്തിനും അടിമത്തത്തിനും ആശയപരമായ അടുത്തറയായതെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.
നിരവധി പേര്‍ അനുഭവിച്ച വേദനവും അപമാനവും ഓര്‍ക്കുമ്പോള്‍ സഭയുടെ പേരില്‍ ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. പോപ്പ് രേഖയില്‍ പറയുന്നു.

