രാജു ജോൺ(69)ഹ്യൂസ്റ്റണിൽ നിര്യാതനായി

രാജു ജോൺ(69)ഹ്യൂസ്റ്റണിൽ നിര്യാതനായി

Obituary

രാജു ജോൺ(69)ഹ്യൂസ്റ്റണിൽ നിര്യാതനായി
വാർത്ത: പ്രസാദ് തീയാടിക്കൽ

ഹ്യൂസ്റ്റൺ: ചങ്ങനാശ്ശേരി മറ്റത്തിൽ കുടുംബാംഗമായ രാജു ജോൺ (69) ഹ്യൂസ്റ്റണിൽ നിര്യാതനായി.
ഹ്യൂസ്റ്റൺ പ്രവാസി മലയാളി സമൂഹത്തിലും സഭാ വിശ്വാസികളിലും അദ്ദേഹത്തിന്റെ വിയോഗം ദുഃഖം സൃഷ്ടിച്ചു.

ഭാര്യ – സൂസമ്മ രാജു. മക്കൾ- ലവീന രാജു, നെവിൽ രാജു, ബിനിൽ രാജു. ഹ്യൂസ്റ്റണിലെ ബഥേൽ അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായിരുന്നു രാജു ജോൺ, മുൻപ് ചങ്ങനാശ്ശേരി മാമൂട് ഐപിസി ഹോരേബ് സഭാംഗവുമായിരുന്നു.

മാതാപിതാക്കൾ പരേതരായ എം. ഇ. ജോൺ, മേരി ജോൺ

പാസ്റ്റർ എം. ജെ. എബ്രഹാം (ഒക്കലഹോമ), ഗ്രേസി ചാക്കോ (ഇന്ത്യ), മേഴ്സി ജേക്കബ് (ഹ്യൂസ്റ്റൺ), ലാലി തോമസ് (ചിക്കാഗോ), തോമസ് മറ്റത്തിൽ (ഡാളസ്) എന്നിവർ സഹോദരങ്ങളാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.