യിസ്രായേലിന്റെ 3000 വര്‍ഷം മുമ്പുള്ള യുദ്ധ ഭൂമിയില്‍ ആടുകളുടെ പല്ലുകള്‍ കണ്ടെത്തി

യിസ്രായേലിന്റെ 3000 വര്‍ഷം മുമ്പുള്ള യുദ്ധ ഭൂമിയില്‍ ആടുകളുടെ പല്ലുകള്‍ കണ്ടെത്തി

Asia Breaking News West Asia

യിസ്രായേലിന്റെ 3000 വര്‍ഷം മുമ്പുള്ള യുദ്ധ ഭൂമിയില്‍ ആടുകളുടെ പല്ലുകള്‍ കണ്ടെത്തി

ഗലീലിയ: വടക്കന്‍ യിസ്രായേലിലെ അപ്പര്‍ ഗലീലി പ്രദേശത്ത് പുരാതന ടെല്‍ ഹസോരില്‍ പുരാവസ്തു ഗവേഷകര്‍ നടത്തിയ പരിശോധനയില്‍ 3000 വര്‍ഷത്തോളം പഴക്കമുള്ള ആടുകളുടെയും ചെമ്മരിയാടുകളുടെയും പല്ലുകള്‍ കണ്ടെത്തി.

ഹീബ്രു സര്‍വ്വകലാശാല പതിറ്റാണ്ടുകളായി മേഖലയില്‍ പഠനം നടത്തി വരികയായിരുന്നു. ബിസി 8 മുതല്‍ 10 നൂറ്റാണ്ടുവരെയുള്ള ആടുകളുടെയും ചെമ്മരിയാടുകളുടെയും പല്ലുകളില്‍ ഐസോടോപ്പ് വിശകലനം നടത്തി.

ഹാസോര്‍ യോശുവയുടെ പുസ്തകം 18ന്റെ 10-ലും വായിക്കുന്നു. ബിസി രണ്ടാം സഹസ്രാബ്ദത്തില്‍ ഈ സ്ഥലം ഒരു പ്രമുഖ കനാന്യ നഗരമായിരുന്നു.

ബിസി 1250-ഓടെ ഇത് പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു. ബിസി 1100 ഓടെ ഹസോറില്‍ വാസസ്ഥലം പുനര്‍ നിര്‍മ്മിച്ചു.

ആ വാസസ്ഥലം യിസ്രായേല്യരുടേതായിരുന്നുവെന്നും അവശിഷ്ടങ്ങള്‍ സൂചിപ്പിക്കുന്നു. ബിസി 8-മത്തെ നൂറ്റാണ്ടില്‍ അരാം രാജാവായ ഹസായേല്‍ ആ പ്രദേശം കീഴടക്കി.

അരാമും യിസ്രായേലും തമ്മില്‍ യുദ്ധം നടന്നു. അന്ന് ഹാസോര്‍ ഒരു യുദ്ധ മേഖലയായിരുന്നുവെങ്കിലും ഇടയന്മാര്‍ക്കും ആടുകള്‍ക്കും ഇവിടം സുരക്ഷിതമായിരുന്നുവെന്ന് പറയാന്‍ ബുദ്ധിമുട്ടാണെന്ന് ഗവേഷകര്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.