ലോകത്ത് പകര്‍ച്ചവ്യാധികള്‍ മാരകമാകുന്നു; ആശങ്ക അറിയിച്ച് ജിപിഎംബി
ലോകത്ത് അടുത്തിടെ ഇടയ്ക്കിടെ ഉണ്ടാകുന്ന പകര്‍ച്ചവ്യാധികള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ മാരകവും വിനാശകരവുമായി മാറുന്നതായി പുതിയ പഠന റിപ്പോര്‍ട്ട്.
പകര്‍ച്ചവ്യാധികള്‍ വെറുമൊരു ആരോഗ്യ പ്രശ്നം മാത്രമല്ല ഉണ്ടാക്കുന്നത്, മറിച്ച് തങ്ങളുടെ സമ്പദ്വ്യവസ്ഥ, രാഷ്ട്രീയം, സാമൂഹിക ജീവിതം എന്നിവയെ വലിയ രീതിയില്‍ തകിടം മറിക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ആഗോള ആരോഗ്യ പ്രതിസന്ധികളെ നേരിടാന്‍ ലോകം സജ്ജമാണെന്ന് നിരീക്ഷിക്കുന്ന സ്വതന്ത്ര സമിതിയായ ഗ്ളോബല്‍ പ്രൊപ്പോസ്ഡ് മോണിറ്ററിംഗ് ബോര്‍ഡ് (ജിപിഎംബി) ആണ് ഈ പുതിയ പഠന റിപ്പോര്‍ട്ട് പുറത്തു വിട്ടത്.
കഴിഞ്ഞ 10 വര്‍ഷമായി ആഗോള തലത്തില്‍ നടത്തിയ ആരോഗ്യ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും തന്നെ വര്‍ദ്ധിച്ചുവരുന്ന രോഗ ഭീഷണികളെ തടയാന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നു.
ആഗോള തലത്തിലുള്ള രാഷ്ട്രീയ ഭിന്നതകള്‍, യുദ്ധങ്ങള്‍, പരിസ്ഥിതി നാശം, അനിയന്ത്രിതമായ യാത്രകള്‍ എന്നിവ രോഗ വ്യാപനത്തിന്റെ തീവ്രത കൂട്ടുന്നു.

