ബ്രേക്കിംഗ് ന്യൂസ്

അമിത വണ്ണം കുറയ്ക്കാന്‍ പെരുമ്പാമ്പിന്റെ രക്തം: കണ്ടെത്തല്‍ നടത്തി ഗവേഷകര്‍

അമിത വണ്ണം കുറയ്ക്കാന്‍ പെരുമ്പാമ്പിന്റെ രക്തം: കണ്ടെത്തല്‍ നടത്തി ഗവേഷകര്‍
അമിത വണ്ണം കുറയ്ക്കാന്‍ പെരുമ്പാമ്പിന്റെ രക്തം: കണ്ടെത്തല്‍ നടത്തി ഗവേഷകര്‍ അമിത വണ്ണം ഇന്നു പലരേയും ബുദ്ധിമുട്ടിക്കുന്ന കാര്യമാണ്. വിവിധ ചികിത്സകളും വ്യായാമങ്ങളുമൊക്കെ പ്രചാര...
അമിത വണ്ണം കുറയ്ക്കാന്‍ പെരുമ്പാമ്പിന്റെ രക്തം: കണ്ടെത്തല്‍ നടത്തി ഗവേഷകര്‍ അമിത വണ്ണം ഇന്നു പലരേയും ബുദ്ധിമുട്ടിക്കുന്ന കാര്യമാണ്. വിവിധ ചികിത്സകളും വ്യായാമങ്ങളുമൊക്കെ പ്രചാരത്തിലുണ്ട്. എന്നാല്‍ അമിത വണ്ണം കുറയ്ക്കാന്‍ പുതിയ മരുന്നു കണ്ടെത്തിയിരിക്കുന്നു സ്റ്റാന്‍ഫോര്‍ഡിലെ ഒരു സംഘം ഗവേഷകര്‍. പെരുമ്പാമ്പുകളുടെ രക്തം അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് കണ്ടെത്തല്‍. സ്വന്തം ശരീര ഭാരത്തോളമുള്ള ഇരയെ ഒറ്റയടിക്കു വിഴുങ്ങി പിന്നീട് ആഴ്ചകളോളം ഭക്ഷണമില്ലാതെ കഴിയാന്‍ പെരുമ്പാമ്പിനു കഴിയുന്നു. ഇവയുടെ ഈ അസാധാരണമായ മെറ്റബോളിസം അഥവാ ഉപാപചയ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഭക്ഷണം കഴിച്ചതിനുശേഷം പെരുമ്പാമ്പുകളുടെ രക്തത്തില്‍ ചില തന്മാത്രകള്‍ അതിവേഗം വര്‍ദ്ധിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. ദഹന സമയത്ത് 200-ലധികം തന്മാത്രകളുടെ അളവ് കൂടുന്നതായി തെളിഞ്ഞു. ദഹന നാളത്തിലെ ബാക്ടീരിയകള്‍ ഉദ്പ്പാദിപ്പിക്കുന്ന ഈ തന്മാത്ര മനുഷ്യരിലും ചെറിയ അളവില്‍ കാണപ്പെടുന്നുണ്ട്. എലികളില്‍ നടത്തിയ പരീക്ഷണം വിജയിച്ചു. മനുഷ്യരില്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് ഗവേഷകര്‍. https://youtu.be/4YWMb_Fazdk?si=0UdTa96nCnTmeUgd
ചീഫ് എഡിറ്റർ (Chief Editor)
ചീഫ് എഡിറ്റർ (Chief Editor)

ക്രൈസ്തവ സഭാ വാർത്തകളിലും സാമുദായിക വിഷയങ്ങളിലും 15 വർഷത്തിലേറെയായി മാധ്യമപ്രവർത്തനം നടത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. നിങ്ങളുടെ അഭിപ്രായം ആദ്യമായി രേഖപ്പെടുത്തൂ!

നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ
5 + 9 = ?
സ്പാം തടയുന്നതിനായുള്ള ലളിതമായ കണക്കുകൂട്ടൽ