ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്‌മെന്റിൽ ഓവർടൈം വെട്ടിക്കുറച്ച് മംദാനി

ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്‌മെന്റിൽ ഓവർടൈം വെട്ടിക്കുറച്ച് മംദാനി

USA

ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്‌മെന്റിൽ ഓവർടൈം വെട്ടിക്കുറച്ച് മംദാനി
വാർത്ത : പി പി ചെറിയാൻ

ന്യൂയോർക്ക് സിറ്റി :ന്യൂയോർക്ക് സിറ്റി മേയറായി സോഹ്‌റാൻ മംദാനി ചുമതലയേറ്റതിന് പിന്നാലെ ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്‌മെന്റിൽ വരുത്തിയ ബജറ്റ് പരിഷ്കാരങ്ങൾ വലിയ പ്രതിസന്ധിക്ക് കാരണമാകുന്നതായി റിപ്പോർട്ട്

മുൻ മേയർ പ്രഖ്യാപിച്ചിരുന്ന 5,000 പുതിയ പോലീസുകാരെ നിയമിക്കാനുള്ള പദ്ധതി മംദാനി റദ്ദാക്കി. കൂടാതെ, പോലീസുകാരുടെ പ്രതിമാസ ഓവർടൈം ജോലി ഒൻപത് മുതൽ പതിനൊന്ന് മണിക്കൂർ വരെ വെട്ടിക്കുറയ്ക്കാനും നിർദ്ദേശിച്ചു.

പ്രതിസന്ധി: നിലവിൽ തന്നെ ജീവനക്കാരുടെ കുറവ് നേരിടുന്ന ന്യൂയോർക് പോലീസ് ഡിപ്പാർട്മെന്റിൽ നിന്ന് പ്രതിമാസം 250 മുതൽ 300 വരെ ഓഫീസർമാരാണ് രാജിവെച്ചു പോകുന്നത്.

പുതിയ നിയമനങ്ങൾ തടയുകയും ഓവർടൈം വെട്ടിച്ചുറയ്ക്കുകയും ചെയ്തതോടെ നിലവിലുള്ള ജീവനക്കാരുടെ ജോലിഭാരം കൂടുകയും അടിയന്തിര ഘട്ടങ്ങളിൽ പോലീസിന്റെ സേവനം ലഭ്യമാകാനുള്ള സമയതാമസം 50 ശതമാനത്തിലധികം വർദ്ധിക്കുകയും ചെയ്തു.

പോലീസ് സേനയുടെ ബജറ്റ് കുറയ്ക്കുന്ന മംദാനിയുടെ ഈ നീക്കങ്ങൾ നഗരത്തിന്റെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയിലാണ് മറ്റ് ഉദ്യോഗസ്ഥർ.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.