ഹംഗറിയില്‍നിന്ന് കുപ്രസിദ്ധമായ ഹോളോകോസ്റ്റ് രേഖകള്‍ കണ്ടെടുത്തു
ബുഡാപെസ്റ്റ് : ഹംഗറിയന്‍ തലസ്ഥാനമായ ബുഡാപെസ്റ്റില്‍ നിന്ന് ഹോളോകോസ്റ്റ് കാലത്തെ ചരിത്ര പ്രധാന്യമേറിയ രേഖകള്‍ കണ്ടെടുത്തു.
ബുഡാപെസ്റ്റില്‍ ഒരു വീട് അറ്റകുറ്റപ്പണിക്കായി പൊളിച്ചു മാറ്റിയപ്പോഴാണ് സുപ്രധാനമായ ഈ രേഖകള്‍ കണ്ടെത്തിയത്. ഏകദേശം 61 കിലോഗ്രാം തൂക്കമുള്ള പേപ്പറുകളാണ് കണ്ടെത്തിയത്. രേഖകള്‍ക്ക യാതൊരു കേടുപാടുകളും സംഭവിച്ചിട്ടില്ല. മഞ്ഞനിറത്തിലുള്ള പേപ്പറിലെ അക്ഷരങ്ങള്‍ വ്യക്തമായി വായിക്കാവുന്നവയാണ്. കുപ്രസിദ്ധമായ ഹോളോകോസ്റ്റിനെക്കുറിച്ചുള്ള പല രേഖകളും രണ്ടാം ലോക മഹായുദ്ധകാലത്ത് നഷടപ്പെട്ടിരുന്നു.
അഡോള്‍ഫ് ഹിറ്റ്ലറുടെ ഓഷ്വിറ്റ്സ് ക്യാമ്പ് ഹംഗറിയില്‍ പ്രവര്‍ത്തിച്ചിരുന്നു. നരക വാതില്‍ എന്നായിരുന്നു ക്യാമ്പിന്റെ ഓമനപ്പേര്. 1941 സെപ്റ്റംബറില്‍ ഓഷ്വിറ്റ്സ് ക്യാമ്പില്‍ പട്ടിണിക്കിട്ട് അവശരാക്കിയ 850 പേരെ ഒരു മുറിയിലടച്ച് രാസ വാതകം പ്രയോഗിച്ച് കൊലപ്പെടുത്തിയിരുന്നു. അതിനെക്കുറിച്ചുള്ള രേഖകളാണ് ഇപ്പോള്‍ വെളിച്ചം കണ്ടത്.
ഓഷ്വിറ്റ്സ് ക്യാമ്പില്‍ മാത്രം 30 ലക്ഷം പേരെയാണ് രാസവാതകം പ്രയോഗിച്ചും, പട്ടിണിക്കിട്ടും, തീ കൊളുത്തിയും, വെടിവെച്ചും കൊന്നത്. ശവക്കൂനകള്‍ നീക്കം ചെയ്യുന്നതിനു പ്രത്യേക സംഘംങ്ങളെ നിയോഗിച്ചിരുന്നു. 1944 മെയ 14-നും ജൂലൈ 8-നുമിടയില്‍ 47 ട്രെയിനുകളിലായി 4,37,402 ഹംഗേറിയന്‍ യെഹൂദരെയാണ് ഈ ക്യാമ്പില്‍ എത്തിച്ച് കൊലപ്പെടുത്തിയത്.
ഒറ്റദിവസംകൊണ്ട് 56,545 പേരെ ഇവിടെ കൊലപ്പെടുത്തിയിട്ടുണ്ട്. ഏകദേശം 60 ലക്ഷത്തിലേറെ യെഹൂദന്മാര്‍ ഇക്കാലത്ത് കൊലചെയ്യപ്പെട്ടിട്ടുണ്ട്. ഹിറ്റ്ലറുടെ നാസിപ്പടയുടെ നരഹത്യയില്‍ യെഹൂദന്മാരെക്കൂടാതെ ജിപ്സി (റോമനി) വംശജരും, കമ്മ്യൂണിസ്റ്റ്കാരും, സോവിയറ്റ് പൌരന്മാരും, പോളണ്ടൂകാരും കൂടാതെ നാസി വിരുദ്ധരായ ജര്‍മ്മന്‍ പൌരന്മാരും ഇക്കാലത്ത് കൂട്ടക്കൊലയ്ക്ക് ഇരകളായി.
എന്നിരുന്നാലും ഒട്ടുമിക്ക പണ്ഡിതന്മാരും ഹോളോകോസ്റ്റ് എന്ന പദംകൊണ്ട് നിര്‍വ്വചിക്കുന്നത് 60 ലക്ഷത്തോളം വരുന്ന യെഹൂദന്മാരുടെ കൂട്ടക്കൊലയെയാണ്. നാസി വാഴ്ചയുടെ കാലഘട്ടത്തില്‍ ഇത്തരത്തില്‍ കൊലചെയ്യപ്പെട്ടവരുടെ മൊത്തം കണക്കെടുത്താല്‍ എതാണ്ട് 90 ലക്ഷത്തിനും 1 കോടി പത്ത് ലക്ഷത്തിനും ഇടയ്ക്ക് ആളുകളുണ്ടാകും.

