ആത്മാക്കളിലേക്ക് എത്തിച്ചേരാന്‍ വിസ്കോണ്‍സില്‍ ചര്‍ച്ച് 181 വീടുകള്‍ നിര്‍മ്മിക്കുന്നു.

ആത്മാക്കളിലേക്ക് എത്തിച്ചേരാന്‍ വിസ്കോണ്‍സില്‍ ചര്‍ച്ച് 181 വീടുകള്‍ നിര്‍മ്മിക്കുന്നു.

Breaking News USA

ആത്മാക്കളിലേക്ക് എത്തിച്ചേരാന്‍ വിസ്കോണ്‍സില്‍ ചര്‍ച്ച് 181 വീടുകള്‍ നിര്‍മ്മിക്കുന്നു.

യു.എസിലെ ഒരു ചര്‍ച്ച് ആത്മാക്കളിലേക്ക് ഇറങ്ങിച്ചെല്ലാനായി തങ്ങളുടെ സ്ഥലത്ത് 181 മുതിര്‍ന്ന പൌരന്മാര്‍ക്കുള്ള ഭവന യൂണിറ്റുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നു.

വിസ്കോണ്‍സില്‍ സംസ്ഥാനത്തെ ക്വില്‍വാക്കിയിലെ 250 അംഗങ്ങളുള്ള സഭയായ കിംഗ്ഡം ഫെയ്ത്ത് ഫെലോഷിപ്പ് ചര്‍ച്ചാണ് സ്കോട്ട് ക്രോഫോര്‍ഡ് ഇന്‍ കോര്‍പ്പറേറ്റഡുമായി ചേര്‍ന്ന് 55 വയസും അതില്‍ കൂടുതലുമുള്ള താമസക്കാര്‍ക്കായി യൂണിറ്റുകള്‍ നിര്‍മ്മിക്കുന്നത്.

ഞങ്ങള്‍ ലാഭേച്ഛയില്ലാത്ത സംഘടനകളുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പക്ഷെ ഞങ്ങള്‍ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ട ആദ്യത്തെ ചര്‍ച്ചാണിത്.

സ്കോട്ട് ക്രോ ഫോര്‍ഡ് ഇന്‍ കോര്‍പ്പറേറ്റഡ് പ്രസിഡന്റ് ക്യൂ എല്‍ അമില്‍ പറഞ്ഞു. ചര്‍ച്ചിന്റെ സ്വത്തിലുള്ള യൂണിറ്റുകള്‍ 80 ശതമാനം മാര്‍ക്കറ്റ് റേറ്റ് ഭവനങ്ങള്‍ക്കും 20 ശതമാനം വര്‍ക്ക് ഫോഴ്സ് ഭവനങ്ങള്‍ക്കും ഇടയില്‍ വിഭജിക്കപ്പെടും.

ഇടത്തരം വരുമാനക്കാരെ ലക്ഷ്യംവച്ചുള്ള ഒരു താങ്ങാകുന്ന ഭവനമാണിത്.

2007-ല്‍ സ്ഥാപിതമായ ചര്‍ച്ചിന്റെ ശുശ്രൂഷകനായി പാസ്റ്റര്‍ റോബര്‍ട്ട് ചാള്‍സ് റാള്‍ഡോള്‍ഫ് സേവനമനുഷ്ഠിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.