സമൂഹ്യ മാധ്യമങ്ങള്‍ മടുത്തതായി ബ്രിട്ടീഷുകാര്‍: ഓഫ്കോം റിപ്പോര്‍ട്ട്

Europe Top News

സമൂഹ്യ മാധ്യമങ്ങള്‍ മടുത്തതായി ബ്രിട്ടീഷുകാര്‍: ഓഫ്കോം റിപ്പോര്‍ട്ട്

ലണ്ടന്‍: സാമൂഹ്യ മാദ്ധ്യമങ്ങളില്‍ സജീവമായി ഇടപെടുന്നതില്‍ ബ്രിട്ടീഷുകാര്‍ പിന്നോക്കം പോയതായി റിപ്പോര്‍ട്ട്.

പോസ്റ്റുകള്‍ പങ്കുവെയ്ക്കുന്നതിനും കമന്റ് ചെയ്യുന്നതിനും പകരം ഉള്ളടക്കങ്ങള്‍ വെറുതേ കണ്ടുപോകുന്ന രീതിയിലേക്ക് ഉപഭോക്താക്കള്‍ മാറിയതായി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

സാമൂഹ്യ മാദ്ധ്യമത്തില്‍ പോസ്റ്റുകള്‍ ചെയര്‍ ചെയ്യുകയോ കമന്റ് ചെയ്യുകയോ ചെയ്യുന്നവരുടെ എണ്ണം 61 ശതമാനത്തില്‍ (2024) നിന്ന് 49 ശതമാനമായി (2025-26) കുറഞ്ഞു.

ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന്റെ ഗുണങ്ങള്‍ ദോഷങ്ങളേക്കാള്‍ കൂടുതലാണെന്ന് വിശ്വസിക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ടായി.

മുമ്പ് 72 ശതമാനം പേര്‍ക്ക് വിശ്വാസമുണ്ടായിരുന്നുവെങ്കില്‍ ഇപ്പോഴത് 59 ശതമാനമായി താഴ്ന്നു.

സാമൂഹിക മാധ്യമം മാനസീകാരോഗ്യത്തിനു നല്ലതാണെന്ന് കരുതുന്നവര്‍ വെറും 36 ശതമാനം മാത്രമാണ്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.