വിശുദ്ധ ഭൂമി ‘ക്രിസ്ത്യന്‍ ഡിസ്നിലാന്‍ഡ്’ ആകാനുള്ള സാദ്ധ്യത കൂടുതലാണെന്ന് കത്തോലിക്കാ മഠാധിപതി
യെരുശലേം: യിസ്രായേല്‍ എന്ന വിശുദ്ധ ഭൂമി പ്രാദേശിക ക്രിസ്ത്യന്‍ ജനസംഖ്യയിലെ കുറവും യിസ്രായേലി അധികാരികളില്‍നിന്നും കുടിയേറ്റക്കാരില്‍നിന്നുമുള്ള വര്‍ദ്ധിച്ചു വരുന്ന സമ്മര്‍ദ്ദവും മൂലം വിശുദ്ധ ഭൂമി വിശ്വാസത്തിനു പകരം വിനോദസഞ്ചാരികളുടെ ഒരു മുഖഛായയി മാറുമെന്നതില്‍ സാദ്ധ്യത കൂടുതലാണെന്ന് ഒരു ബെനഡിക്റ്റൈന്‍ മഠാധിപതി മുന്നറിയിപ്പു നല്‍കുന്നു.
ഈ മേഖലയിലെ ക്രിസ്ത്യന്‍ ജനസംഖ്യ ഏകദേശം 2 ശതമാനമാണെന്നും ഈ ചെറിയ ന്യൂനപക്ഷം പോലും വിഭാഗീയമായി വിഭജിക്കപ്പെട്ടിട്ടുണ്ടെന്നും മഠാധിപതി ഡോം നിക്കോഡെമസ് ഷ്നാബെല്‍ എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡിനോട് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ക്രിസ്ത്യന്‍ പട്ടണമായ തായ്ബെ നിരവധി കുടിയേറ്റക്കാരുടെ ആക്രമണങ്ങള്‍ക്ക് വിധേയമായിരുന്നു.
യിസ്രായേലി അധികാരികള്‍ കുടിയേറ്റക്കാരുടെ നടപടികളെ അപലപിച്ചുവെങ്കിലും ഇതുവരെ നീതി ലഭിച്ചിട്ടില്ല.
പ്രദേശിക ക്രിസ്ത്യന്‍ സാന്നിദ്ധ്യമില്ലെങ്കില്‍ വിശുദ്ധ ഭൂമി ഒരു ക്രിസ്ത്യന്‍ സിഡ്നിലാന്‍ഡ് ആയി മാറുമെന്ന് നിക്കോഡെമസ് മുന്നറിയിപ്പ് നല്‍കി.
വിദേശ ക്രിസ്ത്യാനികള്‍ക്ക് വന്ന് പുണ്യ സ്ഥലങ്ങളും ചില പുരാതന സന്യാസ സമൂഹങ്ങളും കാണാന്‍ കഴിയുന്ന ഒരു സ്ഥലം.

