സ്വപ്നം തിരിച്ചറിയാനും അതിനെ നിയന്ത്രിക്കാനും സഹായിക്കുന്ന വെയറബിള്‍ ഉപകരണം പുറത്തിറക്കി

സ്വപ്നം തിരിച്ചറിയാനും അതിനെ നിയന്ത്രിക്കാനും സഹായിക്കുന്ന വെയറബിള്‍ ഉപകരണം പുറത്തിറക്കി

Breaking News Health

സ്വപ്നം തിരിച്ചറിയാനും അതിനെ നിയന്ത്രിക്കാനും സഹായിക്കുന്ന വെയറബിള്‍ ഉപകരണം പുറത്തിറക്കി

സ്വപ്നങ്ങള്‍ കാണാത്തവരാരുമില്ല. മനുഷ്യരുടെ സ്വപ്നങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒരു വെയറബിള്‍ ഉപകരണം പുറത്തിറക്കിയിരിക്കുകയാണ് സ്റ്റാര്‍ട്ടപ് കമ്പനിയായ പ്രോഫറ്റിക് എഐ. ഡ്യുവല്‍, ഫേസ് എന്ന പേരുകളിലുള്ള ഈ രണ്ട് ഉപകരണങ്ങള്‍ ലൂസിഡ് ഡ്രീമിംഗ് എന്നറിയപ്പെടുന്ന സ്വപ്നാവസ്ഥ സൃഷ്ടിക്കാന്‍ സഹായിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

സ്വപ്നം കാണുമ്പോള്‍ത്തന്നെ അത് സ്വപ്നം ആണെന്ന് തിരിച്ചറിയുകയും അതിനെ നിയന്ത്രിക്കാനും കഴിയുന്ന അവസ്ഥയാണ് ലൂസിഡ് ഡ്രീമിംഗ്.

തലയില്‍ ധരിക്കുന്ന ബാന്‍ഡിന്റെ രൂപത്തിലുള്ള ഈ ഉപകരണങ്ങള്‍ നെറ്റിയിലൂടെ പ്രീ ഫ്രോണ്ടല്‍ കോര്‍ട്ടെക്സിലേക്ക് അള്‍ട്രാസോണിക് ഊര്‍ജ്ജം അയയ്ക്കുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നത് എന്ന് കമ്പനി വിശദീകരിക്കുന്നു.

സ്വപ്നത്തിനിടെ പ്രവര്‍ത്തന രഹിതമായ ഫ്രണ്ടോ പാരിയാറ്റല്‍ നെറ്റ്വര്‍ക്കിനെ സജീവമാക്കുക എന്നതാമ് ഇതിന്റെ ലക്ഷ്യം.

ഈ നെറ്റ്വര്‍ക്ക് സജീവമായാല്‍ സ്വപ്നാവസ്ഥയില്‍ കൂടുതല്‍ ബോധവും നിയന്ത്രണവും ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

ഈ ഉപകരണങ്ങളില്‍ ഇലക്ട്രോ എന്‍സഫലോ ഗ്രാം അഥവാ ഇഇജി സെന്‍സറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇത് മസ്തിഷ്ക്ക പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുകയും ഉറക്കത്തില്‍ കൂടുതല്‍ കൃത്യമായ ഇടപെടലുകള്‍ നടത്താന്‍ സഹായിക്കുകയും ചെയ്യും.

ഈ സാങ്കേതിക വിദ്യയുടെ കാര്യക്ഷമതയും സുരക്ഷയും സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്.

അതിനാല്‍ വിപണിയില്‍ എത്തുന്നതിനുമുമ്പ് കൂടുതല്‍ പരീക്ഷണങ്ങള്‍ ആവശ്യമാണ്. 43000 രൂപയാണ് വില.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.