ഉത്തരം കിട്ടാനായി ഇന്‍സ്റ്റഗ്രാമിനു പകരമായി ബൈബിള്‍ ആപ്പ് തിരഞ്ഞെടുത്തുവെന്ന് ഗ്രാമി ജേതാവ് റേയി
ലണ്ടന്‍: കൂടുതല്‍ ആളുകള്‍ സോഷ്യല്‍ മീഡിയകളിലേക്ക് തിരിയുന്ന ഇക്കാലത്ത് 2026-ലെ ഗ്രാമി അവാര്‍ഡ് ജേതാവും ഗായികയും ഗാനരചയിതാവുമായ റേയി ഒരു സുപ്രധാന പ്രഖ്യാപനം കഴിഞ്ഞ ദിവസം നടത്തുകയുണ്ടായി.
റേച്ചല്‍ അഗതാ കീന്‍ എന്ന റേയി (28) യു.കെ. ടൈംസിനു നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍. ഇന്‍സ്റ്റഗ്രാമിലൂടെ സ്ക്രോള്‍ ചെയ്യുന്നതിനു പകരം ഉത്തരങ്ങള്‍ക്കായി ഒരു ബൈബിള്‍ ആപ്പിലേക്ക് തിരിയുകയാണെന്ന് പറയുകയുണ്ടായി.
ഞാന്‍ ഓഫ്ലൈനില്‍ വന്നതിനുശേഷം കാര്യങ്ങള്‍ വള രെ മെച്ചപ്പെട്ടിട്ടുണ്ട്.
അജ്ഞതയാണ് ആനന്ദം. വര്‍ഷങ്ങളോളം കഴിയുന്നത്ര കഠിനാദ്ധ്വാനം ചെയ്തതിനുശേഷം ഇപ്പോള്‍ സന്തുലിതാവസ്ഥയ്ക്ക് മുന്‍ഗണന നല്‍കുകയും ഉല്‍പ്പാദനം തുടരാനും,
പൊതുപരിശോധനയ്ക്കു വിധേയമാകാനും ഓണ്‍ലൈനില്‍ നിരന്തരം ദൃശ്യമാകാനുമുള്ള അനന്തമായ സമ്മര്‍ദ്ദത്തില്‍നിന്ന് പിന്മാറുകയു# ചെയ്യുന്നതായി വിശദീകരിച്ചു.
സൌത്ത് ലണ്ടനിലെ ക്രോയിഡനിലെ ഒരു പെന്തക്കോസ്തു സഭയിലെ അംഗമായ റേയി മികച്ച ക്രിസ്ത്യന്‍ ഗായികയും ഗാനരചയിതാവുമാണ്.
സാമൂഹിക പ്രതിബദ്ധതയുള്ള ഗാനങ്ങളും റേയിലൂടെ പിറന്നിട്ടുണ്ട്. മാതാപിതാക്കള്‍ ചര്‍ച്ചിലെ ക്വയര്‍ ലീഡു ചെയ്യുന്നു. മാതാവ് പാട്ടുകള്‍ പാടുകയും പിതാവ് മ്യൂസിക്കല്‍ ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു.
അമേരിക്കയിലെ നാഷണല്‍ അക്കാദമി ഓഫ് റിക്കോര്‍ഡിംഗ് ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് വര്‍ഷം തോറും നല്‍കിവരുന്ന പുരസ്കാരമാണ് ഗ്രാമി അവാര്‍ഡ്. 1958 മുതലാണ് പുരസ്ക്കാരങ്ങള്‍ നല്‍കി വരുന്നത്.

