സാധാരണക്കാര്‍ക്ക് ആശ്വാസം: കോളിംഗിനും എസ്എംഎസിനും മാത്രം പ്രത്യേക പ്ളാനുകള്‍ വരുന്നു
മുംബൈ: സാധാരണക്കാരായ മൊബൈല്‍ വരിക്കാര്‍ക്ക് ആശ്വാസകരമായ വാര്‍ത്തയുമായി ടെലികോം റെഗുലേറ്ററി അതോറിട്ടി ഓഫ് ഇന്ത്യ (റ്റിആര്‍എഐ) യുടെ ഇടപെടല്‍.
ഡാറ്റാ ആവശ്യമില്ലാത്തവര്‍ക്കായി കോളിംഗും എസ്എംഎസും മാത്രം ഉള്‍പ്പെടുന്ന പ്രത്യേക പ്ളാനുകള്‍ അവതരിപ്പിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് ട്രായ് നിര്‍ദ്ദേശം നല്‍കി.
നിലവില്‍ ടെലികോം കമ്പനികള്‍ നല്‍കുന്ന ഭൂരിഭാഗം പ്ളാനുകളിലും ഡാറ്റാ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്റര്‍നെറ്റ് ഉപയോഗിക്കാത്തവര്‍ പോലും ഇതിനായി ഉയര്‍ന്ന തുക നല്‍കേണ്ടി വരുന്നു എന്ന പരാതി വ്യാപകമായതിനാലാണ് പരിഹാരവുമായി ട്രായിയുടെ ഇടപെടല്‍.
ഓരോ കമ്പനിയും വോയ്സ് കോളിംഗിനും എസ്എംഎസിനും മാത്രമായി ചുരുങ്ങിയത് ഒരു പ്ളാനെങ്കിലും ലഭ്യമാക്കണം.
ഡാറ്റാ ഒഴിവാക്കുമ്പോള്‍ പ്ളാനിന്റെ നിരക്കും ആനുപാതികമായി കുറവ് വരുത്തണമെന്ന് ട്രായ് കര്‍ശനമായി നിര്‍ദ്ദേശിക്കുന്നു.
2026-ലെ ടെലികോം ഉപഭോക്തൃ സംരക്ഷണ ഭേദഗതിയുടെ ഭാഗമായാണ് ഈ പുതിയ തീരുമാനം.
പുതിയ നിര്‍ദ്ദേശത്തിന്മേല്‍ പൊതുജനങ്ങള്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കാന്‍ അവസരമുണ്ട്. ഏപ്രില്‍ 28 വരെയാണ് സമയം.

