50 സംസ്ഥാനങ്ങളുടെ പേരുകൾ 22 സെക്കൻഡ് കൊണ്ട് അക്ഷരമാലാക്രമത്തിൽ പറഞ്ഞ് ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ’ ഇടംനേടിയ ബെവൻ* *പി* . *സനൂപിന് അഭിനന്ദനങ്ങൾ!
സണ്ണി മാളിയേക്കൽ
ഡാളസ് / തൃശൂർ :അമേരിക്കയിലെ 50 സംസ്ഥാനങ്ങളുടെ പേരുകൾ വെറും 22 സെക്കൻഡ് കൊണ്ട് അക്ഷരമാലാക്രമത്തിൽ പറഞ്ഞ് ‘ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ’ ഇടംനേടിയ ബെവൻ* *പി* . *സനൂപിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
തൃശൂർ കോലഴി ഗ്രീൻലാൻഡ് അവന്യൂ റെസിഡന്റ്സ് അസോസിയേഷൻ അംഗമായ കൊച്ചു മിടുക്കൻ *ബെവൻ* *പി* *സനൂപ് ഈ മികച്ച നേട്ടം കൈവരിച്ചത് നമ്മൾക്കെല്ലാവർക്കും വലിയൊരു അഭിമാനമാണ്.
സനൂപ് രാജന്റെയും ഷിവീന സനൂപിന്റെയും മകനായ ബേവന് തുടർന്നും ഇനിയും പല ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

