ദൈവം ന്യായവിധി നടത്തിയ സ്ഥലത്ത് സ്വവര്‍ഗ്ഗാനുകൂലികളുടെ മഹാ സമ്മേളനം നടത്തുന്നു
ലോക ചരിത്രത്തില്‍ ദൈവത്തിന്റെ ന്യായവിധിയിലൂടെ ഒരു പ്രദേശം മുഴുവന്‍ ഉന്മൂല നാശത്തിനിരയായ സോദോമിന്റെയും ഗോമോറെയുടെയും ഓര്‍മ്മകള്‍ നിലനില്‍ക്കുന്ന ചാവുകടലിന്റെ തീരത്ത് ഈ ജൂണ്‍ മാസത്തില്‍ എല്ജിബിറ്റിക്യുന്റെ മഹാ സമ്മേളനം നടത്തപ്പെടുന്നു.
ഭൂമിയിലെ ഏറ്റവും താഴ്ന്ന സ്ഥലത്ത് അഭിമാനം ഉയരുന്നു എന്ന മുദ്രാവാക്യത്തോടുകൂടിയാണ് എക്സിലെ ഔദ്യോഗിക സര്‍ക്കാര്‍ അക്കൌണ്ട് പരിപാടി പ്രഖ്യാപിച്ചത്.
മിഡില്‍ ഈസ്റ്റില്‍ ഇതുവരെ നടന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ എല്‍ജിബിറ്റി ക്യൂ + ഒത്തുചേരല്‍ എന്നാണ് സംഘാടകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.
പ്രൈസ് ലാന്‍ഡ് എന്ന് പേരിട്ടിരിക്കുന്ന നാലു ദിവസത്തെ ഉല്‍സവം ജൂണ്‍ 1 മുതല്‍ 4 വരെയാണ്.. യഹൂദ മരുഭൂമിയുടെ ഒരു ഭാഗത്തെ ഒരു താല്‍ക്കാലിക വിനോദകേന്ദ്രമാക്കി മാറ്റുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പരിപാടിയില്‍ 15 ഹോട്ടല്‍ ബിച്ച് ഫ്രണ്ട് വേദികള്‍ പ്രമുഖ യിസ്രായേലി കലാകാരന്മാരുടെ പ്രകടനങ്ങള്‍, കുടുംബ സൌഹൃദ മേഖലകള്‍ എന്നിവയാല്‍ സമ്പന്നമായ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു നഗരം ആയിട്ടാണ് ഫെസ്റ്റിവല്‍ പ്രവര്‍ത്തിക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു.
ഉല്‍പ്പത്തി പുസ്തകം 19-മത്തെ അദ്ധ്യായത്തില്‍ വ്യാപകമായ ലൈംഗിക അധാര്‍മ്മികതയ്ക്ക് കുപ്രസിദ്ധി നേടിയ സോദോമും ഗോമോറയും ദൈവം നശിപ്പിക്കാന്‍ തീരുമാനിച്ചു.
യഹോവ സോദോമിന്റെയും ഗോമോറയുടെയും മേല്‍ യഹോവയുടെ സന്നിധിയില്‍നിന്നും, ആകാശത്തുനിന്നും ഗന്ധകവും തീയും വര്‍ഷിപ്പിച്ചു. ആ ദേശത്തെ സകല മനുഷ്യരും ജീവജാലങ്ങളും സസ്യങ്ങളും അഗ്നിക്കിരയായി.
ആ പ്രദേശത്തെ ചാവുകടലിന്റെ തെക്കന്‍ പ്രദേശമെന്നാണ് പരമ്പരാഗതമായി വേദപണ്ഡിതന്മാരും ശാസ്ത്രജ്ഞന്മാരും വിശ്വസിച്ചു പോരുന്നത്.
പുതിയ നിയമ പുസ്തകം ലൂക്കോസിന്റെ സുവിശേഷത്തിലും യേശുവിന്റെ വാക്കുകളിലും ഇതിലേക്കു വിരല്‍ ചൂണ്ടുന്നു. അന്ത്യനാളുകളില്‍ സോദോമിന്റെ അവസ്ഥകള്‍ക്ക് സമാനമാകുമെന്ന് യേശു മുന്നറുയിപ്പു നല്കുന്നു.
മനുഷ്യന്റെ ഇന്നത്തെ അധാര്മ്മികതയിലേക്കാണ് യേശു വിരല്‍ചൂണ്ടി വെളിപ്പെടുത്തുന്നത്. (ലൂക്കോ. 17: 28-20). ഇത്തരമൊരു പരിപാടി സര്‍ക്കാര്‍ സ്പോണ്സേര്ഡില് നടത്തുന്നതിനെതിരെ പലരും വ്യക്തമായ വിമര്‍ശനം ഉന്നയിച്ചു.
ഈ പരിപാടി ഒരു സാംസ്ക്കാരിക മാറ്റത്തെ മാത്രമല്ല ബൈബിള്‍ ചരിത്രത്തോടുള്ള നേരിട്ടുള്ള അപമാനത്തെയും പ്രതിനിധീകരിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയാകളില്‍ പലരും പ്രതികരിച്ചു.

