സ്വവര്‍ഗ്ഗ ദമ്പതിമാര്‍ക്ക് പള്ളികളില്‍ ആശീര്‍വാദം നല്കാന് ചര്‍ച്ച് ഇന്‍ വെയില്‍സ് അംഗീകാരം
ലണ്ടന്‍: സ്വവര്‍ഗ്ഗ ദമ്പതികളുടെ വിവാഹത്തിനു പള്ളികളില്‍ ഔദ്യോഗികമായി ആശീര്‍വാദം നല്കുവാന് അംഗീകാരം നല്കി ബ്രിട്ടനിലെ ചര്‍ച്ച് ഓഫ് വെയില്‍സ്.
സഭയുടെ ഭരണ സമിതിയില്‍ നടത്തിയ വോട്ടെടുപ്പില്‍ ഭൂരിപക്ഷം അംഗങ്ങളും ഇതു സംബന്ധിച്ച ബില്ലിനെ അനുകൂലിച്ചു.
ബിഷപ്പുമാര്‍, വൈദികര്‍, അല്മായര് എന്നിവരടങ്ങുന്ന സഭയുടെ മൂന്ന് വിഭാഗങ്ങളും ബില്ലിനെ പിന്തുണച്ചു.
ഇതിലൂടെ നിയമപ്രകാരം വിവാഹിതരായ സ്വവര്‍ഗ്ഗ ദമ്പതികള്‍ക്ക് പള്ളിയില്‍നിന്നും പ്രാര്‍ത്ഥനകളും ആശീര്‍വാദങ്ങളും സ്വീകരിക്കാന്‍ കഴിയും.
അതേസമയം സ്വവര്‍ഗ്ഗ ദമ്പതികളെ ആശീര്‍വദിക്കാന്‍ താല്‍പ്പര്യമില്ലാത്ത വൈദികര്‍ക്ക് അതില്‍നിന്നും മാറി നില്‍ക്കാനുള്ള സ്വാതന്ത്ര്യവും ബില്ല് അനുവദിക്കുന്നുണ്ട്.
ലോകമെമ്പാടുമുള്ള ആംഗ്ളിക്കന്‍ സഭക്കാര്‍ക്കിടയില്‍ ഈ വിഷയം ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്കും അഭിപ്രായ വ്യത്യാസങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്.
148 അംഗങ്ങളുടെ ഗവേണിംഗ് ബോഡിയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബില്ലിനു അംഗീകാരമായത്.

