
മോചന ദ്രവ്യത്തിനായിക്രൈസ്തവരെ തട്ടിക്കൊണ്ടുപോകല്‍ വര്‍ദ്ധിക്കുന്നു
കെയ്റോ: ഈജിപ്റ്റില്‍ മോചനദ്രവ്യത്തിനായി ക്രൈസ്തവരെ തട്ടിക്കൊണ്ടുപോകുന്ന പ്രവണത വര്‍ദ്ധിക്കുന്നു. വ്യവസായികളും, കച്ചവടക്കാരും, ഉദ്യോഗസ്ഥരും ധനികകുടുംബത്തില്‍പ്പെട്ടവരുമായ കുടുംബാംഗങ്ങളെയാണ് തട്ടിക്കൊണ്ടുപോകലിനു ഇരയാക്കുന്നത്. ഇവരുടെ ബന്ധുക്കളില്‍നിന്നും പിന്നീട് വന്‍ തുക മോചന ദ്രവ്യമായി വാങ്ങിക്കുകയാണ് പതിവ്. ഇതില്‍ ആഴ്ചകളും മാസങ്ങളുമായി അക്രമികളുടെ തടവറകളില്‍ പിഢനങ്ങള്‍ നേരിട്ടവരുമുണ്ട്. ചില മുസ്ളീങ്ങളായ സ്ഥിരം കുറ്റവാളികളാണ് ഇത്തരം ക്രൂരതയ്ക്കു പിന്നില്‍ . രണ്ടു മാസം മുമ്പ് സീനായില്‍ നിന്നു വാഡിറമിസിസ് എന്ന ഡോക്ടറെ തട്ടിക്കൊണ്ടു പോയിരുന്നു. വന്‍ തുക വാങ്ങിയശേഷം ഇദ്ദേഹത്തെ കഴിഞ്ഞ തിങ്കളാഴ്ച മോചിപ്പിച്ചു. ഇത്തരത്തില്‍ മര്‍ക്കോസ്, ഐസക് അലി, ഷൌനൌഡ റിയദ തുടങ്ങിയവരെയും വ്യത്യസ്ത സ്ഥലങ്ങളില്‍നിന്നും തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം വാങ്ങിയശേഷം വിട്ടയച്ചിരുന്നു. ഇവരില്‍ നിന്നായി ഒന്നരലക്ഷം ഡോളര്‍ മുതല്‍ 5 ലക്ഷം ഡോളര്‍ വരെയാണ് വാങ്ങുന്നത്. പോലീസ് നിഷ്ക്രിയരാണ്. ക്രൈസ്തവര്‍ രാജ്യത്ത് ഒറ്റപ്പെട്ട അവസ്ഥയിലാണ്.

