ഏറു പിഴക്കാത്ത എഫ്രാത്യൻ…!! (ഷൈജു ഡാനിയേൽ അടൂർ)
നിലവിൽ നിനക്കു മുന്നിൽ ഉള്ള ഭയങ്കരമായ പ്രശ്നത്തെ നീ അനായാസം മറികടക്കും. എല്ലാം ഉണ്ടായിട്ടും പലർക്കും കൈകാര്യം ചെയ്യുവാൻ കഴിയാത്തതിനെ നീ നിസ്സാരമായി നേരിടും.
ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളും എല്ലാം ഉള്ള രാജാക്കന്മാർ ഭയന്ന് നിൽക്കുന്ന ഇടങ്ങളിൽ നീ കേവലം കല്ലും കവിണയുമായി കയറിചെല്ലും.
പടയങ്കിയും താമ്രശിരസ്ത്രവും കവചവും വാളും പണവും അധികാരവും സൈന്യവും കൊട്ടാരവും സകലതും ഉള്ള സൗൽ രാജാവ് തന്റെ മുന്നിലെ പ്രശ്നത്തിൽ നിന്നും പിൻവലിഞ്ഞു നിന്നപ്പോൾ കല്ലും കവിണയുമായി ഒന്നുമില്ലാതെ ഒരു ഇടയച്ചെറുക്കൻ കയറിവന്ന് ആ മഹാപ്രശ്നത്തെ മറിച്ചിടുന്നു.
പലരും തൊടുവാൻ മടിക്കുന്നതിനെ നേരിടുവാൻ ദൈവം നിന്നെ ഉപയോഗിക്കും. ആശ നശിച്ച ഇടങ്ങളിൽ നിന്റെ ഇടപെടൽ അസാധാരണ പരിഹാരമാകും.
ഭയം നിമിത്തം പലരും ഉൾവലിഞ്ഞു നിൽക്കുന്ന ഇടങ്ങളിൽ നീ കയറിവരും.
പലരും ദൂരെ മാറിനിന്നു നോക്കിക്കാണുന്ന അതിതീവ്ര പ്രതിസന്ധികളുടെ ഏറ്റവും അടുക്കലേക്ക് നീ നടന്നു കയറിവരും, കാരണം നീ കയറിവരുന്നത് യിസ്രായേൽനിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ ആണ്.

