ക്രൈസ്തവ വിശ്വാസം ത്യജിക്കാത്തതിനു സുവുശേഷകയെ കൊലപ്പെടുത്തി

Breaking News Global Middle East

ക്രൈസ്തവ വിശ്വാസം ത്യജിക്കാത്തതിനു സുവുശേഷകയെ കൊലപ്പെടുത്തി
നെയ്റോബി : ഇസ്ലാം മതം വിട്ട് ക്രിസ്ത്യനിയായതിന് മതമൌലിക വാദികള്‍ സുവിശേഷകയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. കിഴക്കന്‍ ഉഗാണ്ടയില്‍ കിബുര്‍കു ജില്ലയിലെ കലാം പേട്ട് ഗ്രാമത്തില്‍ ഒക്ടോബര്‍ 19-നായിരുന്നു ദാരുണ സംഭവം നടന്നത്.

 

ഗ്രാമത്തിലെ ജോര്‍ജ്ജ് മ്വാനിക എന്ന ക്രൈസ്തവന്റെ ഭാര്യ മാംവി കോംബ മ്വാനികയാണ് കൊലചെയ്യപ്പെട്ടത്. മാംവി കോംബ സുവിശേഷ പ്രസംഗികയായിരുന്നു. രാത്രി 9 മണിയോടെ അപരിചിതരായ മുസ്ലീങ്ങള്‍ വീട്ടില്‍ അതിക്രമിച്ചു കയറി ജോര്‍ജ്ജിനെ അന്വേഷിച്ചു.

 

ഈ സമയം ജോര്‍ജ്ജ് വീട്ടിനു പുറത്തു പോയിരിക്കുകയായിരുന്നു. കോപാകുലരായ അക്രമികള്‍ ഭാര്യ മംവി കോംബയെ വീടിനു പുറത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു. എത്രയും പെട്ടെന്ന് ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് കുടുംബമായി ഇസ്ലാം മതത്തിലേക്ക് തിരികെ വരണമെന്നായിരുന്നു ആവശ്യം.

 

ഇത് നിഷേധിച്ചതിനെത്തുടര്‍ന്നായിരുന്നു മര്‍ദ്ദനം. അവശയായി കിടന്ന മാംവികോബയെ പിന്നീട് വീട്ടിലെത്തിയ ജോര്‍ജ്ജും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ യാത്രാ മദ്ധ്യേ അന്ത്യം സംഭവിച്ചു. ജോര്‍ജ്ജ് – മാംവികോബ ദമ്പതികള്‍ക്ക് 8 മക്കളാണുള്ളത്.

 

9 വയസ്സു മുതല്‍ 24 വസ്സുവരെയുള്ളവരാണ് മക്കള്‍ ‍. ഇവരില്‍ പകുതിപ്പേരും ബോര്‍ഡിംഗില്‍ ആണ് പഠിക്കുന്നത്. രണ്ടു കൊച്ചു കുട്ടികളല്ലാതെ മറ്റു കുട്ടികളാരും തന്നെ സംഭവ സമയത്ത് വീട്ടില്‍ ഇല്ലായിരുന്നു.

 

ഗ്രാമത്തില്‍ നിരവധി മുസ്ലീങ്ങള്‍ രക്ഷിക്കപ്പെട്ട് ക്രിസ്ത്യനികളായതിനെത്തുടര്‍ന്ന് മുസ്ലീങ്ങളുടെ ഭീഷണി ഉണ്ടായിരുന്നു. ജോര്‍ജ്ജിന്റെ സഹദരന്‍ സാംസണ്‍ ഫുനികുവിനെയും ഇതേ കാരണത്താല്‍ കഴിഞ്ഞമാസം അക്രമികള്‍ കൊലപ്പെടുത്തിയിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.