സുവിശേഷ വിരോധികൾ വിശുദ്ധ സഭാ ആരാധന മദ്ധ്യേ ഹാളിൽ അതിക്രമിച്ച് കയറി പാസ്റ്ററെയും വിശ്വാസികളെയും ക്രൂരമായി മർദിച്ചു.

Breaking News India

ഉത്തരാഖണ്ഡിൽ സുവിശേഷ വിരോധികൾ വിശുദ്ധ സഭാ ആരാധന മദ്ധ്യേ ഹാളിൽ അതിക്രമിച്ച് കയറി പാസ്റ്ററെയും വിശ്വാസികളെയും ക്രൂരമായി മർദിച്ചു.

ഉദംസിംഗ് നഗർ : ഉത്തരാഖണ്ഡിലെ ഉദംസിംഗ് നഗർ ജില്ലയിൽ ഏപ്രിൽ 19 ഞായറാഴ്ച രാവിലെ വിശുദ്ധ സഭാ ആരാധന നടക്കുമ്പോൾ ഒരു കൂട്ടം സുവിശേഷ വിരോധികൾ ആരാധന ആലയത്തിൽ അതിക്രമിച്ച് കയറി സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ ഗൗരി സിംഗ് റാണയെയും നിരവധി വിശ്വാസികളെയും ക്രൂരമായി മർദിക്കുകകയും പിന്നീട് പോലീസിനെ വിളിക്കുകയും ചെയ്തു.

പോലീസ് ഇപ്പോൾ കർത്തൃദാസൻ പാസ്റ്റർ റാണാ സിംഗിനെയും ചില വിശ്വാസികളെയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി അവരെ ചോദ്യം ചെയ്തു വരികയാണ്.

എല്ലാ പ്രിയ ദൈവജനവും പാസ്റ്റർ ഗൗരി സിംഗ് റാണയ്ക്കും, സഭയിലെ വിശ്വാസികൾക്കും
ഉത്തരാഖണ്ഡിലെ ദൈവസഭകൾക്കും, ഇവിടുത്തെ സുവിശേഷ പ്രവർത്തനങ്ങൾക്കും വേണ്ടി ശക്തമായി പ്രാർത്ഥിക്കുവാൻ ദൈവനാമത്തിൽ അപേക്ഷിക്കുന്നു.

കടപ്പാട്

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.