സ്വയം യേശുക്രിസ്തുവായി ചിത്രീകരിക്കുന്ന ഒരു എഐ ചിത്രം പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്
ഇറാന് യുദ്ധത്തില്‍ വിമര്‍ശിച്ച പോപ്പുമായി കൊമ്പുകോര്‍ത്ത യു.എസ്. ഡൊണാല്‍ഡ് ട്രംപ് അദ്ദേഹത്തെ നിശിതമായി വിമര്‍ശിച്ചശേഷം പുതുതായി പുറത്തുവിട്ട തന്റെ എഐ ചിത്രം വന്‍ വിവാദമായി.
ട്രംപ് സ്വയം യേശുക്രിസ്തുവായി എഐയില്‍ നിര്‍മ്മിച്ച ചിത്രം ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തത് സുവിശേഷ വിഹിത ഉണര്‍വ്വു സഭകളിലെ വിശ്വാസികളില്‍ വന്‍ വിമര്‍ശനത്തിന് കാരണമായി.
ഡിജിറ്റലായി സൃഷ്ടിച്ച ചിത്രത്തില്‍ അയഞ്ഞ വെള്ള വസ്ത്രം ധരിച്ച് ചുവന്ന മേല്‍ വസ്ത്രം ധരിച്ച് ഒരു രോഗിയുടെ മേല്‍ കൈവെയ്ക്കുന്നതും കാഴ്ചക്കാര്‍ ഭക്തിപൂര്‍വ്വം നോക്കിനില്‍ക്കുന്നതും അദ്ദേഹത്തിന്റെ വിരലുകളില്‍നിന്നും പ്രകാരം പ്രസരിക്കുന്നു, പിന്നില്‍ പാറിപ്പറക്കുന്ന അമേരിക്കന്‍ പതാക.
സൈനിക പശ്ചാത്തലത്തില്‍ മാലാഖ രൂപങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രതീകാത്മകകൊണ്ട് അവതരിപ്പിച്ച രംഗമാണ് ചിത്രത്തിനുള്ളത്.
ഞായറാഴ്ച പോസ്റ്റ് ചെയ്ത ഈ വിവാദ ചിത്രം തിങ്കളാഴ്ച രാവിലെതന്നെ അപ്രത്യക്ഷമായി.
ട്രംപിനെ അനുകൂലിക്കുന്ന ക്രിസ്ത്യാനികളില്പോലും വ്യാപക വിമര്‍ശനങ്ങള്‍ക്കിടയാക്കിയ വത്തിക്കാനും വൈറ്റ്ഹൌസും തമ്മിലുള്ള വാക്പോരിന്റെ തുടര്‍ച്ചയെന്നോണമാണ് ട്രംപ് ഈ പരിധിവിട്ട പ്രവര്‍ത്തി ചെയ്തിരിക്കുന്നതെന്നും അത്യന്തം അനുചിതവും നിന്ദ്യവുമെന്നും പ്രതികരിച്ചു.

