പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കുന്നതില്‍ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യ ഉത്തരവാദിത്വം: തെലുങ്കാന ഹൈക്കോടതി

പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കുന്നതില്‍ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യ ഉത്തരവാദിത്വം: തെലുങ്കാന ഹൈക്കോടതി

Breaking News India

പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കുന്നതില്‍ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യ ഉത്തരവാദിത്വം: തെലുങ്കാന ഹൈക്കോടതി

ഹൈദരാബാദ്: പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കുന്നതില്‍ പെണ്‍മക്കള്‍ക്കും ആണ്‍മക്കള്‍ക്കും തുല്യ ഉത്തരവാദിത്വമുണ്ടെന്ന് തെലുങ്കാന ഹൈക്കോടതി.

മാതാപിതാക്കളുടെ സ്വത്തില്‍ അവകാശം ഉന്നയിക്കുമ്പോള്‍ ഈ ഉത്തരവാദിത്വം ഒഴിച്ചുകൂടാനാവാത്തതാണെന്ന് കോടതി വ്യക്തമാക്കി.

സൂര്യപേട്ട് സ്വദേശിനിയായ വയോധിക മകനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് ഡി. വിജയസെന്‍ റെഡ്ഡി ബുധനാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്.

തന്റെ മകന്‍ തന്നെ അവഗണിക്കുകയാണെന്നും മകന് നല്‍കിയ സ്വത്ത് തിരികെ വേണമെന്നുമാണ് ഹര്‍ജിയില്‍ പരാതിക്കാരി ഉന്നയിച്ചത്.

66 വയസ്സുള്ള ഇവര്‍ നിലവില്‍ മകളോടൊപ്പമാണ് താമസം. 2025 ഡിസംബറില്‍ തനിക്ക് അനുകൂലമായാണ് ഹൈക്കോടതി ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ സൂര്യപേട്ടയിലെ അധികൃതരോട് ആവശ്യപ്പെടുകയും കേസിന്‍രെ വാദം കേള്‍ക്കല്‍ ഏപ്രില്‍ 15 ലേക്ക് മാറ്റിവെയ്ക്കുകയും ചെയ്തത്.

അതേസമയം പ്രായമായവരെ മക്കള്‍ അവഗണിക്കുന്നു എന്നതില്‍ ജഡ്ജി ആശങ്ക രേഖപ്പെടുത്തി. മാതാപിതാക്കളെ സംരക്ഷിക്കുന്നതിലുള്ള ചുമതല ലിംഗഭേദത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കാനാവില്ല.

പെണ്‍കുട്ടി ഏക മകളാണെങ്കില്‍ സ്വാഭാവികമായും മാതാപിതാക്കലെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം അവള്‍ക്കുണ്ടെന്ന് കോടതി ഓര്‍പ്പിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.