സിറിയ കൂടുതല്‍ മത തീവ്രതയിലേക്ക് നയിക്കപ്പെടുന്നു; ഭയത്തോടെ ക്രൈസ്തവര്‍

സിറിയ കൂടുതല്‍ മത തീവ്രതയിലേക്ക് നയിക്കപ്പെടുന്നു; ഭയത്തോടെ ക്രൈസ്തവര്‍

Breaking News Middle East

സിറിയ കൂടുതല്‍ മത തീവ്രതയിലേക്ക് നയിക്കപ്പെടുന്നു; ഭയത്തോടെ ക്രൈസ്തവര്‍

ഇറാനില്‍ നടക്കുന്ന സംഭവ വികാസങ്ങളില്‍ ലോകം ശ്രദ്ധ ചെലുത്തുമ്പോള്‍ സമീപ രാഷ്ട്രമായ സിറിയയെ ഇപ്പോള്‍ അധികമാരും ഓര്‍ക്കുന്നില്ലായിരിക്കാം.

എന്നാല്‍ സിറിയയില്‍ കാര്യങ്ങള്‍ കൂടുതല്‍ അവതാളത്തിലായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

യു.എസ്. പ്രസിഡന്റ് ട്രംപ് തന്റെ ആദ്യ ഭരണ കാലത്ത് ഐഎസിനെ എതിര്‍ക്കുന്ന കുര്‍ദ്ദിഷ് പോരാളികള്‍ക്ക് ആയുധം നല്‍കാന്‍ സഹായിച്ചു.

ഇത് കുര്‍ദ്ദിഷ് പരമാവധി പ്രയോജനപ്പെടുത്തി. ആയിരങ്ങളെ ബന്ദികളാക്കുകയും ചെയ്തു. 2024-ല്‍ ബാഷര്‍ അല്‍-അസാദിനെ അട്ടിമറിച്ചശേഷം കുര്‍ദ്ദിഷ് പോരാളികള്‍ക്ക് ഇടം നഷ്ടപ്പെടുകയും ഐഎസില്‍ അനുബന്ധ സംഘടനകള്‍ വീണ്ടും ഉയര്‍ന്നു വരികയും ചെയ്തു.

സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍-ഷറാ ന്യൂനപക്ഷ വിഭാഗങ്ങളുടെ സംരക്ഷണത്തിന് വാക്കാലുള്ള അനുമതി നല്‍കുകയും ഐഎസിന്റെ ഉദയത്തെ അപലപിക്കുകയും ചെയ്തു.

എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല നടക്കുന്നതെന്നാണ് ഇപ്പോഴത്തെ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഐഎസ് വീണ്ടും തലപൊക്കുന്നു. അവര്‍ ക്രിസ്ത്യന്‍ ആരാധനാലയങ്ങളിലും മറ്റും കയറി ഇസ്ളാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ പറയുന്നു.

ഇപ്പോള്‍ ഇത് ശക്തമായി നടക്കുന്നു. ട്രയംഫന്റ് മേഴ്സി ലെബനനിലെ നൂന മതര്‍ പറയുന്നു. തെരുവുകളിലും സ്കൂളുകളിലും പള്ളികളിലും ആളുകളെ ഇസ്ളാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ വിളിക്കുന്നു.

പലരെയും തട്ടിക്കൊണ്ടുപോകുന്നു. പലരും വ്യാപാര കേന്ദ്രങ്ങള്‍ അടച്ചിടാന്‍ പ്രേരിപ്പിക്കപ്പെടുന്നു.

ഇപ്പോള്‍ റമദാന്‍ മാസത്തില്‍ തെരുവില്‍ ഭക്ഷണം കഴിച്ചാല്‍ രണ്ടോ മൂന്നോ മാസം ജയിലില്‍ അടയ്ക്കാന്‍ നിയമമുണ്ട്.

ഈ അന്തരീക്ഷത്തില്‍ സിറിയ അതിവേഗം കൂടുതല്‍ ഇസ്ളാമാകുന്നതായി മതര്‍ വിലയിരുത്തുന്നു. സിറിയക്കാരെ ഭയത്തില്‍ നിറുത്തിക്കൊണ്ട് ഐഎസ് ഇതിനു നേതൃത്വം നല്‍കുന്നു.

സിറിയയില്‍നിന്നും പാലായനം ചെയ്ത അഭയാര്‍ത്ഥികള്‍ 39 ലക്ഷമാണ്. അവര്‍ വിവിധ രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിയുന്നു.

അവര്‍ തിരിച്ചു പൊകുവാന്‍ ബുദ്ധിമുട്ടനുഭവിക്കുന്നു. അവര്‍ക്കുവേണ്ടി ദൈവജനം പ്രാര്‍ത്ഥിക്കുക. അഭയാര്‍ത്ഥി ക്യാനപുകളില്‍ സുവിശേഷം ചലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

യേശുക്രിസ്തുവില്‍ മാത്രമാണ് ജനത്തിനു ആശ്രയമെന്ന് അവര്‍ പ്രത്യാശിക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.