ഗലീലി തീരത്ത് 2100 വര്‍ഷം പഴക്കമുള്ള യുദ്ധത്തിനുപയോഗിച്ച സ്ളിംഗ് ബുള്ളറ്റ് കണ്ടെത്തി
ഗലീലി കടലിന്റെ കിഴക്കന്‍ തീരത്ത് പുരാവസ്തു ഗവേഷകര്‍ 2100 വര്‍ഷം പഴക്കമുള്ള ഒരു സ്ളിംഗം ബുള്ളറ്റ് (കവിണയ്ക്ക് ഉപയോഗിക്കുന്ന ഉണ്ട) കണ്ടെത്തി.
സുസിറ്റ (ഹിപ്പോസ്) ദേശീയോദ്യാനത്തില്‍നിന്ന് പുരാവസ്തു പര്യവേഷണത്തിനിടയ്ക്കാണ് ഗ്രീക്കില്‍ ലോണ്‍- പഠിക്കുക എന്ന് ആലേഖനം ചെയ്ത ഈയം കൊണ്ട് നിര്‍മ്മിച്ച കവിണ ഉണ്ട ശ്രദ്ധയില്‍ പെട്ടത്.
32 X 1.95 സെന്റീമീറ്റര്‍ വലിപ്പവും 38 ഗ്രാം ഭാരവുമുള്ള ഈ ഉണ്ട ബിസി 101-നും അലക്സാണ്ടര്‍ ജുനോയസ് രാജാവിന്റെ ഹാസ്മോണിയന്‍ സൈന്യത്തിനെതിരെ നഗരത്തിലെ ഗ്രീക്ക് പ്രതിരോധക്കാര്‍ പ്രയോഗിച്ച ആയുധമായിരിക്കാന് സാദ്ധ്യതയുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.
ഒരു സ്ളിംഗ് ബുള്ളറ്റില്‍ ഒരു പ്രത്യേക ലിഖിതം കണ്ടെത്തുന്നത് ഇതാദ്യമായാണെന്ന് ഹൈഫ സര്‍വ്വകലാശാലയിലെ ഖനന സഹ ഡയറക്ടറും പഠനത്തിന്റെ പ്രധാന വക്താവുമായ മൈക്കല്‍ ഐസ്ബര്‍ഗ് പറഞ്ഞു.
ഹല്ലനിസ്റ്റിക് കാലഘട്ടത്തിലെ ഏറ്റവും സാധാരണങ്ങളായ ആയുധങ്ങളായിരുന്നു ഇവ. ഏറ്റവും വിലകുറഞ്ഞതും ലളിതവും വളരെ ഫലപ്രദവുമായിരുന്നു അവ.
പഠിക്കുക എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു പക്ഷെ (ശത്രുവിനോട്) പാഠം പഠിക്ക അല്ലെങ്കില്‍ അടുത്ത തവണം നീ ഇവിടെ വരാതിരിക്കാന്‍ പഠിക്കു എന്നതായിരിക്കാം എന്നത്രെ ആശയം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

