ഛത്തീസ്ഗഢില്‍ ക്രിസ്ത്യന്‍ യുവാവിനെ ആക്രമിച്ച് ജയ് ശ്രീറാം വിളിപ്പിച്ചു
രാജ്പൂര്‍: ഛത്തീസ്ഗഢിലെ ജഞ്ച്ഗിര്‍-ചമ്പ ജില്ലയില്‍ ക്രിസ്ത്യന്‍ യുവാവിനെ ഹിന്ദുത്വ വാദികള്‍ ആക്രമിച്ച് ശ്രീറാം വിളിപ്പിച്ചു.
സംഭവത്തിന്റെ വീഡിയോ മാദ്ധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. വീഡിയോയില്‍ നിങ്ങള്‍ക്ക് മനസ്സിലായോ? ജയ് ശ്രീറാം എന്നു വിളിക്കൂ എന്നു പറഞ്ഞുകൊണ്ട് ഒരാള്‍ യുവാവിന്റെ കോളറില്‍ പിടിച്ചു വലിക്കുന്നതും കാണാം.
തങ്ങള്‍ക്ക് സംഭവത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞുവെന്നാണ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ക്രൈസ്തവര്‍ക്കെതിരായി അതിക്രമങ്ങള്‍ പതിവായി നടക്കുന്ന ഒരു സംസ്ഥാനമാണ് ഛത്തീസ്ഗഢ്.
ക്രൈസ്തവര്‍ക്ക് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുക, പൊതു സ്ഥലത്ത് ശവസംസ്ക്കാരത്തിനു അനുമതി നല്‍കാതിരിക്കുക നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് കള്ളക്കേസുകളില്‍ കുടുക്കുക എന്നീ പ്രവണതകള്‍ നടക്കുന്നുണ്ട്.

