ഇന്തോനേഷ്യന്‍ പ്രവിശ്യയില്‍ ക്രൈസ്തവരെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നു
ജക്കാര്‍ത്ത: ലോകത്ത് ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലെ പ്രമുഖ പ്രവിശ്യയില്‍ ന്യൂനപക്ഷമായ ക്രൈസ്തവരെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കുന്നു.
കഴിഞ്ഞ ബുധനാഴ്ച എസിഹ് സിംഗ്കില്‍ പ്രവിശ്യയിലെ ജില്ലാ ഭരണകൂടമാണ് ക്രൈസ്തവര്‍ക്കെതിരെ നടപടിയെടുത്തത്. എസിഹിലില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ സഭാ ആരാധനാലയങ്ങള്‍ അടച്ചു പൂട്ടാന്‍ നേരത്തേ ഭരണകൂടം നോട്ടീസ് നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് വന്‍ പോലീസ് സന്നഹത്തോടെ അധികാരികളെത്തി ആരാധനാലയങ്ങള്‍ പൂട്ടിച്ചത്.
പത്തോളം പ്രൊട്ടസ്റ്റന്റ് സഭകളുടെ ആരാധനാലയങ്ങള്‍ അടച്ചു പൂട്ടിയതായി ഒരു സഭയുടെ പസ്റ്റര്‍ പൈമ ബ്രുട്ടു (35) പറഞ്ഞു. ഇദ്ദേഹം ശുശ്രൂഷിക്കുന്ന സഭയില്‍ 100ഓളം അംഗങ്ങളുണ്ട്. പലയിടത്തും ആരധനാലയങ്ങളിലും, ഭൂരിപക്ഷ സ്ഥലങ്ങളില്‍ വീടുകളിലുമാണ് ആരാധന നടത്തുന്നത്. സിയോമ്പിന്‍ ഗ്രാമത്തില്‍ മാത്രം 3 സഭാ ഹാളുകള്‍ ഇടിച്ചു നിരത്തിയിട്ടുണ്ട്.
ക്രൈസ്തവര്‍ താമസിക്കുന്ന മേഖലയില്‍ ചില ഇസ്ലാമിക സംഘടനകള്‍ നിരന്തരമായി പ്രശ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ആരാഷനാലയങ്ങള്‍ പൂട്ടാനായി ഇവരും പോലീസിനെ സഹായിച്ചു വരുന്നു.
ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ചതിനെത്തുടര്‍ന്ന് ആയിരക്കണക്കിന് ക്രൈസ്തവര്‍ നാടു വിടുകയുണ്ടായി. ക്രൈസ്തവരെ ബലമായി കുടിയൊഴിപ്പിക്കുകയും ചെയ്യുന്നു. ദൈവമക്കള്‍ ഈ വിഷയത്തിനുവേണ്ടി പ്രാത്ഥിക്കുക.

