അമിതമായ വ്യായാമം കാരണം 23-കാരിക്ക് ശരീരത്തില്‍ 50-കാരിയുടേതിനു സമാനമായ ഹോര്‍മോണുകള്‍.

അമിതമായ വ്യായാമം കാരണം 23-കാരിക്ക് ശരീരത്തില്‍ 50-കാരിയുടേതിനു സമാനമായ ഹോര്‍മോണുകള്‍.

Health

അമിതമായ വ്യായാമം കാരണം 23-കാരിക്ക് ശരീരത്തില്‍ 50-കാരിയുടേതിനു സമാനമായ ഹോര്‍മോണുകള്‍.

വ്യായാമം ശരീരത്തിനു നല്ലതാണ്. പക്ഷെ ക്രമരഹിതവും അമിതവുമായിക്കഴിഞ്ഞാല്‍ നേരെ വിപരീത ഫലമായിരിക്കും സംഭവിക്കുക.

കിഴക്കന്‍ ചൈനയിലെ ഷെജാങ് പ്രവിശ്യയില്‍ നിന്നുള്ള 23 കാരിക്ക് സംഭവിച്ച കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്.

യുവതി തന്നെയാണ് ഇക്കാര്യങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ പങ്കുവെച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി താന്‍ വ്യായാമത്തിനു അടിപ്പെട്ടിരിക്കുകയാണെന്ന് യുവതി പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ആഴ്ചയില്‍ ആറു തവണ വ്യായാമം ചെയ്യും. ഓരോ സെക്ഷനും കഠിനമായ വ്യായാമം 70 മിനിറ്റോളം നീണ്ടു നില്‍ക്കും. ഇതോടെ തന്റെ ആരോഗ്യത്തില്‍ ആശങ്കാജനകമായ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയെന്ന് യുവതി പറയുന്നു.

ആര്‍ത്തവത്തിലുണ്ടായ മാറ്റമാണ് ആദ്യം ശ്രദ്ധിച്ചത്. ആര്‍ത്തവ കാലത്തെ രക്തസ്രവം ക്രമേണ കുറഞ്ഞു വരികയായിരുന്നു.

പിന്നീട് വെറും രണ്ടു മണിക്കൂര്‍ മാത്രമാണ് ആര്‍ത്തവ കാലത്ത് രക്തസ്രവമുണ്ടായത്. തുടര്‍ന്ന് ആശുപത്രിയില്‍ പോയി ഡോക്ടറെ കണ്ടു.

പരിശോധനയില്‍ കണ്ടെത്തിയതായി ഡോക്ടര്‍ പരഞ്ഞ വിവരങ്ങളും യുവതി പങ്കുവെയ്ക്കുന്നു. തന്റെ ശരീരത്തിലെ സ്ത്രീ ഹോര്‍മോണുകളുടെ തോത് 50 വയസ്സുള്ള സ്ത്രീയുടെ ശരീരത്തിലേതിന് സമാനമാണെന്ന് ഡോക്ടര്‍ പരഞ്ഞു.

വൃക്കകള്‍ക്ക് തകരാറുണ്ടായെന്നും ഉടന്‍തന്നെ വ്യായാമം ചെയ്യുന്നത് അവസാനിപ്പിക്കുവാനുമാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചതെന്നുമാണ് യുവതി പറയുന്നത്.

ഇതോടെ ശരീരത്തെ സാധാരണ നിലയിലേക്ക് എത്തിക്കാന്‍ കഴിയുമെന്നും ഡോക്ടര്‍ പറഞ്ഞതായി യുവതി വെളിപ്പെടുത്തി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.