ഛത്തീസ്ഗഢില്‍ ക്രിസ്തുവിനെ തള്ളിപ്പറയാത്തതിനു ഒരു കുടുംബത്തെ ആക്രമിച്ചു, വീടു തകര്‍ത്തു.
യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ച് ആരാധിച്ചു വന്നിരുന്ന ഒരു കുടുംബത്തെ വിശ്വാസം തള്ളിപ്പറയാന്‍ വിസമ്മതിച്ചതിനു ഗ്രാമവാസികളുടെ ക്രൂരമായ ആക്രമണത്തിനു വിധേയരാകുകയും വീട് നഷ്ടപ്പെടുകയും ചെയ്തു.
ഫെബ്രുവരി 26-ന് ഛത്തീസ്ഗഢിലെ ബിജാപൂര്‍ ജില്ലയിലെ എറമാംഗി ഗ്രാമത്തിലാണ് സംഭവം നടന്നത്. ഒരു പ്രാദേശിക റിപ്പോര്‍ട്ട് അനുസരിച്ച് രാം സായി എന്നയാളുടെ കുടുംബത്തെയാണ് യേശുവിനെതള്ളിപ്പറഞ്ഞ് ഹിന്ദു മതത്തിലേക്ക് തിരികെ മതം മാറാന്‍ നിര്‍ബന്ധിച്ചതും ആക്രമിച്ചതും.
ഏകദേശം 200-ഓളം ഗ്രാമീണര്‍ രാം സായിയുടെ വീട് വളയുകയും വീട്ടിലേക്ക് ഇരച്ചു കയറി കുടുംബത്തിന്റെ ഭക്ഷണവും സാധനങ്ങളും പുറത്തേക്ക് വലിച്ചെറിയുകയും വീട് തകര്‍ക്കുകയും ചെയ്തു.
ഇത്രയേറെ നാശനഷ്ടങ്ങളും അതിക്രമങ്ങളും ഉണ്ടായിട്ടും കുടുംബം ക്രിസ്തുവില്‍ അടിയുറച്ചു നില്ക്കുവാന് തീരുമാനിച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഞങ്ങള്‍ പീഢിപ്പിക്കപ്പെടുകയും ഭീഷണിക്കിരയാകുകയും ചെയ്തു. രാം സായ് പറഞ്ഞു. ഈ വെല്ലുവിളികള്‍ക്കിടയിലും ഞങ്ങള്‍ ഉറച്ചു നിന്നു.
അക്രമ ദിവസം രാത്രി എന്റെ 6 കുട്ടികളും എന്റെ ഭാര്യയും മേല്‍ക്കൂരയില്ലാത്ത അവശിഷ്ടങ്ങള്‍ക്കിടയില്‍ ഉറങ്ങി. “ഇതുവരെ നിലനില്ക്കാന് ദൈവം ഞങ്ങള്‍ക്ക് ധൈര്യം നല്കി.
തന്നോട് വിശ്വസ്തരായിരിക്കുന്നവരെ ദൈവം തുടര്‍ന്നും ശക്തിപ്പെടുത്തുമെന്നും ഞങ്ങള്‍ പ്രത്യാശിക്കുന്നു” രാം സായ് പറഞ്ഞു.

