ചാമ്പക്ക കൊളസ്ട്രേള്‍ കുറയ്ക്കാന്‍ നല്ലത്

Breaking News Health

ചാമ്പക്ക കൊളസ്ട്രേള്‍ കുറയ്ക്കാന്‍ നല്ലത്
നമ്മുടെ വീട്ടു പറമ്പില്‍ സമൃദ്ധമായി ലഭിക്കുന്ന ഒരു ഫലമാണ് ചാമ്പയ്ക്ക. പണ്ടുള്ള കുട്ടികള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള വിഭവങ്ങളിലൊന്നായിരുന്നു ചാമ്പയ്ക്ക.

 

എന്നാല്‍ ഇന്ന് ഇതിനെ വളരെ നിസ്സാരമായി കാണുന്ന ഒരു അവസ്ഥയാണ് എല്ലായിടത്തും. മധുരവും പുളിയും ഇടകലര്‍ന്ന ചാമ്പയ്ക്ക വൈറ്റമിന്‍ സിയുടെ കലവറയാണ്. വൈറ്റമിന്‍ എ, നാരുകള്‍ ‍, കാല്‍സ്യം, തൈമീന്‍ ‍, നിയസിന്‍ ‍, ഇരുമ്പ് എന്നിവയാല്‍ സമൃദ്ധമാണ് ചാമ്പയ്ക്ക.

 

ഇത്രയും പോഷകങ്ങള്‍ ഒരുമിച്ചു ലഭിക്കുന്ന ചാമ്പയ്ക്കയെ നിസ്സാരമായി കാണരുതെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. അതുപോലെ പ്രമേഹം നിയന്ത്രിക്കാനും ചാമ്പയ്ക്കായ്ക്ക് കഴിയും. ചാമ്പയ്ക്കായുടെ കുരു ഉണക്കിപ്പൊടിച്ച് ഭക്ഷണത്തിനും വെള്ളത്തിനും ഒപ്പം ഉപയോഗിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്.

 

ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്കും ചാമ്പയ്ക്ക നല്ലതാണ്. വേനല്‍ക്കാലത്ത് ശരീരത്തെ തണുപ്പിക്കാന്‍ ചാമ്പയ്ക്ക ഉത്തമമാണ്. സൂര്യാഘാതം ശരീരത്ത് ഏല്‍ക്കുമ്പോഴുള്ള ആരോഗ്യ പ്രശ്നങ്ങളെ ചാമ്പയ്ക്കാ പ്രതിരോധിക്കും. ഫംഗസ് പോലെയുള്ള ബാക്ടീരിയാ അണുബാധയെ പ്രതിരോധിക്കാനും ചാമ്പയ്ക്കായ്ക്കു കഴിയുന്നു. സ്ഥിരമായി ചാമ്പയ്ക്കാ കഴിക്കുന്ന സ്ത്രീകള്‍ക്ക് സ്തനാര്‍ബുദ സാദ്ധ്യത വളരെ കുറവായിരിക്കുമെന്നും വിദഗ്ദ്ധര്‍ പറയുന്നു.

 

ചീത്തകൊളസ്ട്രോളിനെ കുറയ്ക്കാനും, കണ്ണിലെ സമ്മര്‍ദ്ദം കുറയ്ക്കാനും, എപ്പോഴും ഉന്മേഷത്തോടെയിരിക്കാനും, പ്രായമാകുമ്പോഴുള്ള തിമിരം, ഹ്വ്രസ്വദൃഷ്ടി തുടങ്ങിയവയും ചാമ്പയ്ക്കാ കഴിക്കുന്നത് ശീലമാക്കിയാല്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.