ബൈബിള്‍ സെന്‍സസില്‍ ഉപയോഗിച്ചിരുന്ന അപൂര്‍വ്വ അര ശേക്കല്‍ നാണയം ഗവേഷകര്‍ കണ്ടെടുത്തു.
യെരുശലേം: ബൈബിളില്‍ സെന്‍സസ് കല്‍പ്പനയില്‍ ഉപയോഗിച്ചിരുന്ന ഒരു അപൂര്‍വ്വ അര ശേക്കല്‍ നാണയം യിസ്രായേല്‍ പുരാവസ്തു അതോറിട്ടിയുടെ ഗവേഷകര്‍ കണ്ടെടുത്തു.
യഹൂദ മരുഭൂമിയിലെ പുരാവസ്തു കേന്ദ്രങ്ങളെ കൊള്ളയടിക്കുന്നതില്‍ നിന്നും അനധികൃത ഖനനങ്ങളില്‍നിന്നും സംരക്ഷിക്കുന്നതിനായി എഐഎ നടത്തുന്ന തുടര്‍ച്ചയായ പര്യവേഷണത്തിനിടെയാണ് 2000 വര്‍ഷം പഴക്കമുള്ള നാണയം കണ്ടത്.
ഇത് ഏകദേശം എഡി 66-നും 73-നും ഇടയില്‍ റോമിനെതിരായ മഹത്തായ യഹൂദ കലാപത്തിനിടെ മരുഭൂമിയിലേക്ക് പാലായനം ചെയ്ത ഒരുവന്റെ കൈയ്യില്‍നിന്നും വീണുപോയതായിരിക്കാമെന്നാണ് ഗവേഷകരുടെ നിഗമനം.
രണ്ടാം ദൈവാലയ കാലഘട്ടത്തിന്റെ അവസാനത്തിലെ യഹൂദ നാണയങ്ങളില്‍ കാണപ്പെടുന്ന ഒരു സ്വഭാവ ചിഹ്നമായ പാനപാത്രത്തിന്റെ രൂപത്തിനൊപ്പം ഹാഫ് ശേക്കല്‍ എന്ന ഹീബ്രു ലിഖിതം നാണയത്തില്‍ കാണാം.
എ ഐഎ ഗവേഷകനായ യാനിവ് ഡേവിഡ് ലെവി പറഞ്ഞു. അതിനു മുകളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതിന്റെ ആദ്യ വര്‍ഷത്തെ സൂചിപ്പിക്കുന്ന അലെഫ് എന്ന അക്ഷരം കാണപ്പെടുന്നു.
ബൈബിളില്‍ പുറപ്പാടു പുസ്തകത്തില്‍ ദൈവം മോശെ മുഖാന്തിരം വീണ്ടെടുപ്പു വിലയെക്കുറിച്ച് കല്‍പ്പന നല്‍കുന്നു.
യിസ്രായേല്‍ മക്കളുടെ ജനസംഖ്യ എടുക്കേണ്ടതിന് അവരെ എണ്ണുമ്പോള്‍ അവരുടെ ഇടയില്‍ ബാധ ഉണ്ടാകാതിരിക്കുവാന്‍ അവരില്‍ ഓരോരുത്തനും തന്റെ ജീവനുവേണ്ടി യഹോവയ്ക്കു വീണ്ടെടുപ്പു വില കൊടുക്കണം.
എണ്ണപ്പെടുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്ന ഓരോരുത്തനും വിശുദ്ധ മന്ദിരത്തിലെ തൂക്ക പ്രകാരം അര ശേക്കല്‍ (വെള്ളി) കൊടുക്കണം. ഒരു ശേക്കല്‍ എന്നത് 20 ഗേരോ ആകുന്നു.
ആ അര ശേക്കല്‍ യഹോവയ്ക്കു വഴിപാടായിരിക്കണം. എണ്ണപ്പെടുന്നവരുടെ കൂട്ടത്തില്‍ 20 വയസ്സും അതിലധികവും പ്രായമുള്ളവരെല്ലാം യഹോവയ്ക്കു വഴിപാട് കൊടുക്കണം. (പുറ. 30:12-14)

