ഒഡീഷയിലെ ഖനന വ്യാപനം വ്യാപകമാകുന്നതില്‍ ആദിവാസി ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആശങ്കയില്‍
റൂര്‍ക്കല: ഒഡീഷയിലെ ആദിവാസി ഗോത്രവിഭാഗങ്ങള്‍ പാര്‍ക്കുന്ന മേഖലയില്‍ ഖനന വ്യാപനം വ്യാപകമാകുന്നതില്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികള്‍ ആശങ്കയിലെന്ന് റിപ്പോര്‍ട്ട്.
വ്യാവസായിക വികാസത്തില്‍നിന്ന് പൂര്‍വ്വിക ഭൂമി സംരക്ഷിക്കുവാന്‍ കേന്ദ്രത്തിനു വരെ സഹായം അഭ്യാര്ത്ഥിച്ചിട്ടുണ്ടെങ്കിലും നിരാശയാണെന്ന് ഗോത്ര സമൂഹങ്ങള്‍ പ്രതികരിച്ചു.
ഒഡീഷയിലെ സന്താള്‍ ആദിവാസി സമൂഹത്തില്‍പ്പെട്ട സുന്ദര്ഗോഡ് ജില്ലയിലെ സമുദായ നേതാക്കളാണ് ആശങ്ക പ്രകടിപ്പിച്ചത്. രാജ്ഗംഗ്പൂര്‍ പ്രദേശത്ത് ഡാല്‍മിയ സിമന്റ് ഭാരത് ലിമിറ്റഡുമായി ബന്ധപ്പെട്ട് ചുണ്ണാമ്പു കല്ല് ഖനന പ്രവര്‍ത്തനങ്ങളുടെ നിര്‍ദ്ദിഷ്ട വിപുലീകരണവുമായി ബന്ധപ്പെട്ടാണ് ആശങ്കകള്‍.
പ്രാദേശിക പ്രതിനിധികള്‍ പറയുന്നതനുസരിച്ച്, നിരവധി ഗ്രാമങ്ങളിലായി പരമ്പരാഗതമായി ആദിവാസി കുടുംബങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നതും കൃഷി ചെയ്യുന്നതുമായ ഭൂമിയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.
നൂറുകണക്കിനു കുടുംബങ്ങളെ ഇത് ബാധിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. ജനുവരിയില്‍ ഫോറം ഫോര്‍ ഗ്രാമസഭ കമ്മറ്റി 12 മണിക്കൂര്‍ റോഡ് ഉപരോധിച്ചിരുന്നു.
ആദിവാസി സമൂഹങ്ങളുടെ ആശങ്കകള്‍ക്ക് സഭാ നേതാക്കള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്.
തദ്ദേശീയ ജനതയുടെ കുടിയിറക്കം തടയുന്തിനും അവരുടെ ഉപജീവനം സംരക്ഷിക്കുന്നതിനും പിന്തുണയ്ക്കുന്നുണ്ടെന്ന് ഇന്ത്യന്‍ കാത്തലിക് ബിഷപ് കമ്മീഷന് ഫോര്‍ ട്രൈബല്‍ അഫയേഴ്സിന്റെ മുന്‍ സെക്രട്ടറി ഫാദ. നിക്കോളാസ് ബര്‍ലി പറഞ്ഞു.

