ഡിജിറ്റല്‍ അറസ്റ്റ് തടയാന്‍ വാട്ട്സാപ്പിന് "സിം ബൈന്‍ഡിംഗ്'' നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ഡിജിറ്റല്‍ അറസ്റ്റ് തടയാന്‍ വാട്ട്സാപ്പിന് “സിം ബൈന്‍ഡിംഗ്” നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

Breaking News India

ഡിജിറ്റല്‍ അറസ്റ്റ് തടയാന്‍ വാട്ട്സാപ്പിന് “സിം ബൈന്‍ഡിംഗ്” നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡെല്‍ഹി: രാജ്യത്തു വര്‍ദ്ധിച്ചു വരുന്ന ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ തടയാനായി വാട്ട്സാപ്പ് പോലുള്ള പ്ളാറ്റ് ഫോമുകളില്‍ സിം ബൈന്‍ഡിംഗ് നടപ്പിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പ് സമര്‍പ്പിച്ച സ്റ്റാറ്റസ് റിപ്പോര്‍ട്ടിലാണ് ഈ സുപ്രധാന വിവരമുള്ളത്.

വാട്ട്സാപ്പ് അക്കൌണ്ട് ഉപയോഗിക്കുന്ന ഫോണില്‍ തന്നെ ആ നമ്പരിലുള്ള സിം കാര്‍ഡും ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമാക്കുന്ന സാങ്കേതിക വിദ്യയാണിത്.

നിലവില്‍ ബാങ്കിംഗ് ആപ്പുകള്‍ സുരക്ഷയ്ക്കായി ഈ രീതിയാണ് ഉപയോഗിക്കുന്നത്.

ഇത് നടപ്പിലാക്കുന്നതോടെ മറ്റൊരാളുടെ നമ്പറോ ഒടിപിയോ ഉപയോഗിച്ച് ദൂരസ്ഥലത്തിരുന്ന് വാട്ട്സാപ്പ് വഴി തട്ടിപ്പ് നടത്തുന്നത് തടയാനാകും.

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ക്കായി പ്രധാനമായും വാട്ട്സാപ്പ് ആണ് ഉപയോഗിക്കുന്നത് എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഈ സംവിധാനം.

വിദേശരാജ്യങ്ങളില്‍നിന്നു വരുന്ന കോളുകള്‍ ഇന്ത്യന്‍ നമ്പറുകളായി കാണിക്കുന്ന സ്പൂഫിംഗ് രീതി തടയാന്‍ അന്താരാഷ്ട്ര ഗേററ്റ് വേകളില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.