ബ്രഹ്മചര്യത്തോട് എതിര്‍പ്പ്; യുവ കത്തോലിക്കാ പുരോഹിതന്‍ രാജിവച്ചു

ബ്രഹ്മചര്യത്തോട് എതിര്‍പ്പ്; യുവ കത്തോലിക്കാ പുരോഹിതന്‍ രാജിവച്ചു

Asia Breaking News

ബ്രഹ്മചര്യത്തോട് എതിര്‍പ്പ്; യുവ കത്തോലിക്കാ പുരോഹിതന്‍ രാജിവച്ചു

റോം: ബ്രഹ്മചര്യത്തേക്കുറിച്ചുള്ള സഭയുടെ നിലപാട് കാരണം മിലാനിലെ ഒരു യുവ കത്തോലിക്കാ പുരോഹിതന്‍ തന്റെ വ്രതങ്ങള്‍ ഉപേക്ഷിക്കുകയും രാജിവെയ്ക്കുകയും ചെയ്തു.

സോഷ്യല്‍ മീഡിയയില്‍ ‘ഇന്‍ഫ്ളുവന്‍സര്‍ പുരോഹിതന്‍’ എന്നു അറിയപ്പെടുന്ന ഡോണ്‍ ആല്‍ ബെട്രോറവഗ്നാനിയാണ് പുരോഹിതവൃത്തി ഉപേക്ഷിച്ചത്.

പുരോഹിതന്മാര്‍ ലൈംഗികതയില്‍നിന്നും ശാരീരിക അടുപ്പത്തില്‍നിന്നും വിട്ടു നില്‍ക്കണമെന്ന കത്തോലിക്കാ സഭയുടെ നയത്തില്‍ താന്‍ നിരാശനാണെന്ന് പറഞ്ഞു.

എന്റെ വൈകാരികത, ലൈംഗികത, മറ്റൊരാളുമായി ബന്ധം പുലര്‍ത്താനുള്ള കഴിവ് എന്നിവ മനോഹരമായി കണക്കാക്കാത്തത് കപടതയായി ഞാന്‍ കാണുന്നു. റവഗ്നാനി പറഞ്ഞു.

പതിനേഴാം വയസ്സില്‍ വിശ്വാസത്തിലേക്കു വരികയും 25-മത്തെ വയസില്‍ വൈദികനാകുകയും ചെയ്ത റവഗ്നാനിക്ക് കോവിഡ് സമയത്ത് ഓണ്‍ലൈന്‍ വഴി ധാരാളം ഫോളോവേഴ്സിനെ കിട്ടിയിരുന്നു.

പുരോഹിതന്മാരുടെ ബ്രഹ്മചര്യത്തെക്കുറിച്ചുള്ള സഭയുടെ പഠിപ്പിക്കലുകളെ തനിക്ക് യഥാര്‍ത്ഥത്തില്‍ ബഹുമാനിക്കാന്‍ കഴിയില്ല. അദ്ദേഹം തുറന്നടിച്ചു.

വിളി പിന്തുടരാനുള്ള എന്റെ ദൌത്യം തുടരും. യുവാക്കളുമായും എഴുത്തുമായും ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.